News
പഞ്ചായത്തംഗത്തെ കോഴിക്കോട്ട് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം
കോഴിക്കോട് : ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് കുറ്റ്യാടിയില്‍ പഞ്ചായത്തംഗത്തെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമം. വനിതാ മെംബറായ ലീല ആര്യന്‍ങ്കാവലിനെതിരെയാണ് പഞ്ചായത്ത് ഓഫിസിനകത്തുവച്ച് കോയ്യൂറ സ്വദേശി ടി.ബാലന്‍ ആക്രമണം നടത്തിയത്. ഇയാളെ നാട്ടുകാരും പഞ്ചായത്ത് ജീവനക്കാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വേളം പഞ്ചായത്ത് ഓഫീസിലാണ് സംഭവം നടന്നത്.
തനിക്ക് വീട് അനുവദിക്കാത്തതിനാലാണ് മെംബറെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ പേരില്‍ നാലുവര്‍ഷം മുന്‍പ് വീട് അനുവദിച്ചതു കൊണ്ടാണ് ബാലന്റെ അപേക്ഷ നിരസിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News