KeralaNews

മൂവാറ്റുപുഴ വനിത ഹോസ്റ്റലില്‍ അതിക്രമം; മോഷ്ടാവിനെത്തേടി പോലീസ്

മൂവാറ്റുപുഴ: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാത്രി വനിത ഹോസ്റ്റലിലെത്തി കാമറയും ജനലും നശിപ്പിച്ച് രക്ഷപ്പെടുന്ന ആള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ച മൂന്നിനാണ് ഇയാള്‍ ഹോസ്റ്റലില്‍ എത്തിയത്.

ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകയറിയ ഇയാള്‍ ഹോസ്റ്റലിന്റെ ജനലുകള്‍ തുറക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് ഹോസ്റ്റലിലുള്ളവര്‍ നിലവിളിച്ചതോടെ മതില്‍ചാടി രക്ഷപ്പെട്ടു. ഇയാളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വനിത ഹോസ്റ്റല്‍ അധികൃതര്‍ പൊലീസിന് പരാതി നല്‍ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button