കറാച്ചിയില്‍ പാക് വിമാനം തകര്‍ന്നു വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം
കറാച്ചി: കറാച്ചിയില്‍ പാക് വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സിസിടിവിയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലാഹോറില്‍ നിന്നു കറാച്ചിയിലെ ജിന്നാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കു വരികയായിരുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയല്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്.
99 യാത്രക്കാരും എട്ടു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കറാച്ചി വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് അപകടം നടന്നത്. സംഭവത്തില്‍ 86 പേര്‍ മരിച്ചു. 17 പേരെ തിരിച്ചറിഞ്ഞു. രണ്ടു പേര്‍ രക്ഷപെട്ടു.
Exclusive CCTV Footage of today Plane Crash Near Karachi Airport#Breaking #PlaneCrash #Karachi #Pakistan #PIA pic.twitter.com/WXlOzLrGPm
— Weather Of Karachi- WOK (@KarachiWok) May 22, 2020
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജിന്നാ കോളനിക്കു മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. വീഴുന്നതിനു മുന്‍പ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മൊബൈല്‍ ടവറില്‍ ഇടിച്ച വിമാനം കെട്ടിടങ്ങള്‍ക്കു മുകളിലേക്കു വീഴുകയായിരുന്നു.
പ്രദേശവാസികളായ മുപ്പതോളം പേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു.