34 C
Kottayam
Friday, April 19, 2024

മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ കവര്‍ച്ച നടത്തിയത് ബൈക്കിലെത്തിയ ആറംഗ സംഘം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Must read

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ ഹൊസൂര്‍ ശാഖയില്‍ കവര്‍ച്ച നടത്തിയത് ബൈക്കിലെത്തിയ ആറംഗ സംഘം. ഹെല്‍മറ്റ് ധരിച്ചെത്തിയ കൊള്ളസംഘത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞു.

വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം. സ്ഥാപനം തുറന്നയുടനെ മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. മാനേജര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ കെട്ടിയിട്ട സംഘം ഏഴ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. മുത്തൂറ്റിന്റെ ഇതേ ശാഖയില്‍ രണ്ടാഴ്ച മുന്‍പും മോഷണ ശ്രമം നടന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week