തൃശൂര്‍: രാത്രിയില്‍ കണ്ടെയ്നര്‍ ലോറിയില്‍ തട്ടി പൊട്ടിവീണ സര്‍വ്വീസ് വയറില്‍ കുരുങ്ങി പിന്നാലെ വന്ന ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടു. ബൈക്ക് യാത്രികന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത സാഹചര്യത്തിലാണ് അപകടം സംഭവിച്ചത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും സംഭവിക്കാവുന്ന അപകടമാണിത്.
സര്‍വീസ് വയര്‍പൊട്ടി വീണത് ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ വണ്ടി നിര്‍ത്താതെ പോയി. സംഭവം അറിയാതെ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരന്‍ സര്‍വ്വീസ് വയറില്‍ കുടുങ്ങി റോഡിലേക്ക് തെറിച്ച് വീഴുകയായിരിന്നു. രാത്രി റോഡില്‍ ഉണ്ടായിരുന്ന ആളുകളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെങ്കില്‍ ചിലപ്പോള്‍ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് അറിഞ്ഞെന്നു വരില്ല. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയ്ക്ക് സമീപമായിരുന്നു ഈ അപകടം. വലിയ വാഹനത്തിന് തൊട്ടു പുറകേ പോകുമ്പോള്‍ ഇങ്ങനെയൊരു അപകട സാധ്യത കൂടിയുണ്ടെന്ന് കാട്ടിത്തരികയാണ് ഈ വിഡിയോ.
ഇന്നലെ രാത്രി പുത്തൻത്തോടിന് അടുത്ത നടന്ന അപകടം
ഇത് ഇന്നലെ രാത്രി പുത്തൻത്തോടിന് അടുത്ത് നടന്ന അപകടം ആണ്.. ഇതുപോലെയുള്ള സംഭവം ഇരിങ്ങാലക്കുടയിൽ ആദ്യമല്ല.. പലതും നമ്മൾ അറിഞ്ഞു തുടങ്ങിയത് ക്യാമറകൾ വെച്ചത് മുതൽ ആണ്.. ആദ്യം ഒരു വലിയ ലോറിയോ വണ്ടിയോ പോകുമ്പോൾ താഴ്ന്ന് കിടക്കുന്ന സർവീസ് വയർ പൊട്ടും….ലോറി ഡ്രൈവർ ചിലപ്പോൾ അറിഞ്ഞെന്ന് പോലും വരില്ല.. പുറകിൽ വരുന്ന വണ്ടിയുടെ മുകളിൽ ആണ് ഇത് വന്ന് വീഴുക.. ഇന്നലെ നടന്ന അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ആൾ അത്ഭുതകരമായി രക്ഷപ്പെട്ടു.. പക്ഷെ എല്ലാവർക്കും ആ ഭാഗ്യം ഉണ്ടായി എന്ന് വരില്ല.. അധികൃതരും വലിയ വണ്ടിയുടെ പുറകെ പോവുന്നവരും ശ്രദ്ധിക്കുമല്ലോ….വീഡിയോ : ഹക്കിം
Posted by Irinjalakuda Times on Monday, August 31, 2020