സ്ത്രീകളുടെ ശുചിമുറിയില്‍ സി.സി.ടി.വി ക്യാമറ! സ്ഥാപന ഉടമ പിടിയില്‍

കന്യാകുമാരി: സ്ത്രീകളുടെ ശുചിമുറിയില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച സ്ഥാപന ഉടമ അറസ്റ്റില്‍. നാഗര്‍കോവില്‍ പള്ളിവിലായ് സ്വദേശിയും ഇസഡ്ത്രീ ഇന്‍ഫോടെക് എന്ന വെബ് ഡിസൈനിംഗ് സ്ഥാപന ഉടമയുമായ എസ്. സഞ്ജുവാണ് അറസ്റ്റിലായത്. ഇയാളുടെ നാഗര്‍കോവില്‍ ചെട്ടിക്കുളത്തെ ഓഫീസിലെ ജീവനക്കാരി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

എംബിഎ, എന്‍ജിനീയറിംഗ് ബിരുദധാരികളായ മൂന്ന് യുവതികളാണ് ഈ ഓഫീസില്‍ ജോലി ചെയ്തിരുന്നത്. മാസം 5000 രൂപയായിരുന്നു ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരി ടോയ്ലറ്റിലെത്തിയപ്പോള്‍ ചുമരിലെ വിടവിനുള്ള ഒരു കവര്‍ കണ്ടെത്തി. കവര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് സിസി ടിവി ക്യാമറ എന്ന് വ്യക്തമായത്.

കേസില്‍ സി.സി ടിവി കാമറയും പ്രതിയുടെ മൊബൈല്‍ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ ടോയ്ലെറ്റില്‍ നിന്നുള്ള വീഡിയോകളൊന്നും കണ്ടെത്താനായില്ലെന്നും പിടിച്ചെടുത്ത ക്യാമറയും ഫോണും ലാപ്ടോപ്പും വിശദ പരിശോധനയ്ക്കായി സൈബര്‍ ക്രൈം സെല്ലിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News