സിബിഎസ്‌ഇ പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും.ഓഫ്‌ലൈനായാണ് പരീക്ഷ നടത്തുക എന്ന് സിബിഎസ്‌ഇ അറിയിച്ചു.

അടുത്തിടെയാണ് ഒന്നാം ടേം ബോര്‍ഡ് പരീക്ഷ നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് രണ്ടാം ടേം ബോര്‍ഡ് പരീക്ഷ നടത്താനാണ് തീരുമാനിച്ചത്. സിബിഎസ്‌ഇ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന സാമ്ബിള്‍ ചോദ്യപേപ്പറുകളുടെ മാതൃകയിലാണ് പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുക.

മുന്‍വര്‍ഷങ്ങളിലെ പോലെ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ എത്തേണ്ടത്. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News