മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്, അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി മടങ്ങിയെത്തും

മുംബൈ: മഹാരാഷ്ട്രയില്‍ ഇദ്ദവ് തക്കറെയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭ ഇന്നു വികസിപ്പിയ്ക്കും. എന്‍ സി പി നേതാവ് അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയായി തിരിച്ചെത്തും. ആഭ്യന്തര വകുപ്പ് അജിത് പവാറിന് ലഭിക്കാന്‍ ആണ് സാധ്യത.

ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് ആരൊക്കെ മന്ത്രിമാരായി സത്യപതിജ്ഞ ചെയ്യുന്നത് എന്നതിന്റെ അന്തിമ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോണ്‍ഗ്രസില്‍ നിന്ന് 12 പേരും എന്‍സിപിയില്‍നിന്ന് 16 പേരും ശിവസേനയില്‍നിന്ന് 15 പേരുമാണ് സത്യപ്രതിജ്ഞ ചെയ്യുകയെന്ന് കരുതുന്നു.

ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന ത്രികക്ഷി മന്ത്രി സഭയില്‍ മുഖ്യമന്ത്രി അടക്കം 6 പേരാണ് ഉള്ളത്. വകുപ്പുകള്‍ വിഭജിച്ച് എടുക്കുന്നതില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ആണ് മന്ത്രി സഭാ വികസനം ഒരു മാസം വൈകിയത്.നേരത്തെ ഉദ്ദവ് താക്കറെക്കൊപ്പം 6 പേര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News