24.6 C
Kottayam
Sunday, May 19, 2024

കടലിന്റെ നിറം മാറുന്നു,പച്ച നിറത്തിലേക്കും പിന്നീട് കടും നീലനിറത്തിലേക്കും മാറ്റം, കാരണമിതാണ്

Must read

കാലാവസ്ഥാവ്യതിയാനത്തേത്തുടര്‍ന്ന് ഭൂമിയിലെ സമുദ്രങ്ങളുടെ നിറത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഗവേഷകര്‍ പറയുന്നത്. സമുദ്രങ്ങള്‍ കടുത്ത പച്ച നിറത്തിലേക്കും കടും നീല നിറത്തിലേക്കും മാറുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. നിറം മാറുക എന്നത് മനുഷ്യന്റെ കാഴ്ചയില്‍ മാത്രം സംഭവിക്കുന്നതാണെന്നിരിക്കെ കാഴ്ചയിലുണ്ടാകുന്ന ഈ മാറ്റത്തിനു യഥാര്‍ഥത്തില്‍ കാരണമാകുന്നതു സമുദ്രത്തിലെ രാസപ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യതിയാനങ്ങളാണ്. ഈ വ്യതിയാനങ്ങള്‍ സമുദ്രജീവികളുടെ ആവാസ വ്യവസ്ഥയില്‍ സാരമായ മാറ്റമുണ്ടാക്കാന്‍ പോന്നവയാണ്.

സമുദ്രത്തിലെ ജീവന്റെ അടിസ്ഥാനമായ ഫൈറ്റോപ്ലാങ്ക്തണ്‍ എന്ന വസ്തു തന്നെയാണ് സമുദ്രത്തില്‍ ദൃശ്യമാകാന്‍ പോകുന്ന നിറം മാറ്റത്തിന്റെയും കേന്ദ്രബിന്ദു. ഉയരുന്ന സമുദ്രതാപനിലയോട് ഇവ പ്രതികരിക്കുന്ന രീതിയാണ് സമുദ്രത്തിലെ രാസമാറ്റങ്ങള്‍ക്കും നിറം മാറ്റത്തിനും വഴിവയ്ക്കുന്നത്. താപനിലയിലുണ്ടാകുന്ന ഈ വ്യതിയാനം ചിലയിടങ്ങളില്‍ ഫൈറ്റോപ്ലാങ്ക്തണിന്റെ അളവു വര്‍ധിപ്പിക്കുകയും ചിലയിടങ്ങളില്‍ കുറയ്ക്കുകയും ചെയ്യും.

ഫൈറ്റോപ്ലാങ്ക്തണിന്റെ സാന്നിധ്യമാണ് മേഖലയിലെ സമുദ്രത്തിന്റെ നിറം നിര്‍ണയിക്കുന്നത്. സമുദ്രഭാഗത്തിന്റെ നിറം നീലയാണെങ്കില്‍ അവിടെ ഫൈറ്റോപ്ലാങ്ക്തണിന്റെ അളവ് കുറവാണെന്നാണ് അര്‍ത്ഥം. അതേസമയം ഫൈറ്റോപ്ലാങ്ക്തണ്‍ നിറയെ ഉള്ള സമുദ്രഭാഗമാണെങ്കില്‍ നിറം പച്ചയായിരിക്കും. അതുകൊണ്ട് തന്നെ ഒരു സമുദ്രമേഖലയുടെ നിറം നോക്കി തന്നെ ആ പ്രദേശത്തെ താപനില നിര്‍ണയിക്കാനാകുന്ന അവസ്ഥയിലേക്കു വൈകാതെ ആഗോളതാപനം ഭൂമിയെ എത്തിക്കുമെന്ന് ഗവേഷകര്‍ പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week