കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രാഥമിക വിവര ശേഖരണത്തിനായി സി.ബി.ഐ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിയാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ വിവരശേഖരണം നടത്തുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഇവര്‍ ചര്‍ച്ച നടത്തുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് പ്രാഥമിക വിവരശേഖരണം നടത്തുന്നതിനായാണ് സിബിഐ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്.
അതേസമയം, രാജ്യസുരക്ഷയും രാജ്യാന്തര സ്വഭാവവും പരിഗണിച്ച് സിബിഐ അന്വേഷണം ഏറ്റെടുക്കാനും സാധ്യതയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News