മിണ്ടാപ്രാണികളോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത; പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തില്‍ കുരുക്കിട്ട് കൊന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു

കൊല്ലം: മിണ്ടാപ്രാണികളോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത. മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തില്‍ കുരുക്കിട്ട് കൊന്നശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലം ഇരവിപുരത്താണ് സംഭവം.

ചൊവ്വാഴ്ച രാവിലെ രാവിലെയാണ് കഴുത്തില്‍ ചരട് കൊണ്ട് കുരുക്കിട്ട് കൊലപ്പെടുത്തിയശേഷം തെരുവില്‍ ഉപേക്ഷിച്ചനിലയില്‍ പൂച്ചക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പൂച്ചക്കുഞ്ഞുങ്ങളെ ചാക്കില്‍ കെട്ടിയാണ് വഴിവക്കില്‍ തള്ളിയത്.

പൂച്ചകുട്ടികളെ നാട്ടുകാര്‍ തന്നെ കുഴിച്ച് മൂടി. അടുത്തിടെ സമീപമുള്ള മാര്‍ക്കറ്റിലെ നായ് കുട്ടികളോടും ചിലര്‍ ഇത്തരത്തില്‍ ക്രൂരത കാണിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News