NationalNews

രാമജന്മഭൂമിയില്‍ ജനിക്കാന്‍ സധിച്ചത് ഭാഗ്യം; അയോധ്യ ക്ഷേത്രത്തിനു പണം സമാഹരിച്ച് മുസ്ലീം യുവതി

വിജയവാഡ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇന്ത്യ വളരെ ആകാക്ഷയോടെയും ഭയപ്പാടോടെയും കാത്തുനിന്ന സുപ്രീംകോടതിയുടെ വിധിയായിരുന്നു ബാബറി മസ്ജിദ് കേസിലേത്. ഹിന്ദു-മുസ്ലീം ജനതയുടെ പ്രശ്നമെന്നൊക്കെ കണ്ടിരുന്നെങ്കിലും ഇരുവിഭാഗങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുള്ള സ്ഥലം കോടതിതന്നെ നിര്‍ദ്ധേശിച്ചു. അതിനിടെ അയോധ്യയില്‍ രാക്ഷേത്ര നിര്‍മ്മാണത്തിനായി പണം സമാഹരിക്കുകയാണ് സഹാറ ബീഗം. ഇതിനായി തഹേറ ട്രസ്റ്റിന് രൂപം നല്‍കിയാണ് സഹാറ പണം സമാഹരിക്കുന്നത്.

മുസ്ലീം വിഭാഗത്തില്‍പ്പെടുന്നവരോട് പണം ആവശ്യപ്പെടുന്നതിങ്ങനെയാണ് നാനത്വത്തില്‍ ഏകത്വമെന്ന ആശയം ഇതല്ലേ, കയ്യിലുള്ളത് തന്നാല്‍ മതി പത്തു രൂയെങ്കില്‍ പത്ത്. നമ്മള്‍ ഹിന്ദു സഹോദരന്മാര്‍ക്കായി വിനായക ചതുര്‍ത്ഥിയിലും റാം നവമിയിലും പണം നല്‍കുന്നതുപോലെ ഇതിനേയും കരുതണമെന്നാണ് സഹാറയുടെ ആവശ്യം. നിധി ശേഖരണം എന്നപേരില്‍ പദ്ധതിയിലൂടെയാണ് മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് പണ സമാഹരണം നടത്തുന്നത്.

രാമജന്മഭൂമിയില്‍ ജനിക്കാന്‍ സധിച്ചൂ, അവിടെ ജീവിക്കു. ഇതില്‍ ഞാന്‍ എത്രയോ ഭാഗ്യവതിയാണ്. അതുകൊണ്ടുതന്നെ തുറന്ന മനസ്സോടെ നിങ്ങളും ഇതില്‍ അണിചേരൂ എന്നാണ് ഇവര്‍ പറയുന്നത്. ഈദ്ഗാസ്, ഗ്രാവെയാര്‍ഡ് മോസ്‌കുകള്‍ പണിയാന്‍ നമുക്ക് സ്ഥലം സംഭാവന ചെയ്തത് നമ്മുടെ രാജ്യത്തെ ഹിന്ദു സഹോദരന്മാരാണ് അതുകൊണ്ടുതന്നെ രാമക്ഷേത്ര നിര്‍മ്മാണം ന്മുടെ ഉത്തരവാദിത്തമായി കാണണമെന്നും സഹാറ ബീഗം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker