33.1 C
Kottayam
Sunday, November 17, 2024

CATEGORY

News

മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്

കോഴിക്കോട്: മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. മുക്കം ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് അറസ്റ്റ് ചെയ്തത്. മുക്കം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി കോടതിയുടെ ഉത്തരവ് പ്രകാരമാണ്...

കെ.എം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്താല്‍ കഥ മാറും, നടന്നത് കരുതികൂട്ടിയുള്ള അപകടം; ദുരൂഹതകള്‍ ചൂണ്ടിക്കാട്ടി റിട്ട. എസ്.പി ജോര്‍ജ് ജോസഫ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതകള്‍ പങ്കുവെച്ച് റിട്ട എസ്.പി ജോര്‍ജ് ജോസഫ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. കെ.എം ബഷീറിനെ ശ്രീറാം വെങ്കിട്ടറാമന്‍...

ധര്‍മ്മജന്‍ ചോദിച്ചതും പറഞ്ഞതും സത്യമാണ്; അവനെ രാഷ്ട്രീയക്കാര്‍ പിന്തുണയ്ക്കുന്നില്ലെങ്കിലും ജനങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് ടിനി ടോം

കൊച്ചി: മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ഒരു വന്‍ പടതന്നെ ഉണ്ടായിട്ടും ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തുന്ന തുക അര്‍ഹതപ്പെട്ടവര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്താവനയെ പിന്തുണച്ച് നടന്‍ ടിനി ടോം. ധര്‍മ്മജന്‍ ചോദിച്ചതും...

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി! വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ക്ഷുഭിതനായി മന്ത്രി വി.എസ് സുനില്‍ കുമാര്‍

തൃശൂര്‍: ഓടിക്കൊണ്ടിരിക്കുന്നതിനിടെ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി. വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. തൃശൂര്‍ കാഞ്ഞാണിയില്‍ രാവിലെ 9.20നായിരുന്നു സംഭവം. എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസിന്റെ നാല് പിന്‍ചക്രങ്ങളാണ് ഊരിപ്പോയത്. അപകടത്തിന് പിന്നാലെ...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; വില്ലനായി എത്തിയിരിക്കുന്നത് അന്തരീക്ഷ ചുഴി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി നേരിയ ശമനം സംഭവിച്ചിരുന്ന മഴ വീണ്ടും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തമിഴ്‌നാട് ഭാഗത്തുണ്ടായ അന്തരീക്ഷ ചുഴിയുടെ ഭാഗമായാണ്...

മദ്യത്തിനും കഞ്ചാവിനും പണം കണ്ടെത്താന്‍ മോഷണവും പിടിച്ചു പറിയും; കോളേജ് വിദ്യാര്‍ത്ഥിനിയുടെ ജീവിതം സിനിമയെ വെല്ലുന്നത്

ചെന്നൈ: മദ്യവും കഞ്ചാവും വാങ്ങാന്‍ പണമില്ലാതെ വന്നതോടെ മോഷണവും പിടിച്ചു പറിയും പതിവാക്കി കോളേജ് വിദ്യാര്‍ത്ഥിനിയും കാമുകനും ഒടുവില്‍ പിടിയില്‍. മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുക, ബൈക്കുകള്‍ മോഷ്ടിക്കുക തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരുന്ന ചെന്നൈ സ്വദേശികളായ...

‘രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ക്ക് കൂട്ടിലടക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥ’; അമിത് ഷായ്ക്ക് മെഹ്ബൂബ മുഫ്തിയുടെ മകളുടെ തുറന്ന കത്ത്

ശ്രീനഗര്‍: മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് കശ്മീരികളുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ്. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ക്ക് കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ...

പ്രളയത്തില്‍ തകര്‍ന്ന കുട്ടികളുടെ കളിചിരികള്‍ വീണ്ടെടുക്കാന്‍ കളിപ്പാട്ട വണ്ടിയെത്തുന്നു

തിരുവനന്തപുരം: പ്രളയ ദുതന്തത്തില്‍ തകര്‍ന്ന കുട്ടികളുടെ സന്തോഷം വീണ്ടെടുക്കാന്‍ കളിപ്പാട്ട വണ്ടിയെത്തുന്നു. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടനയാണ് കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്. കളിപ്പാട്ടങ്ങള്‍ കൊണ്ട് കുട്ടികളുടെ കളിചിരികള്‍ വീണ്ടെടുക്കുകയാണ് കളിപ്പാട്ട വണ്ടിയുടെ ലക്ഷ്യം....

‘തൃശൂര്‍ എടുത്തു പൊക്കാന്‍ നോക്കി നടുവുളുക്കി, ക്ഷീണം കാണും’; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന സുരേഷ് ഗോപിയെ ട്രോളി സംവിധായകന്‍ നിഷാദ്

കൊച്ചി: സംവിധായന്‍ നിഷാദും നടനും എംപിയുമായ സുരേഷ് ഗോപിയും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. സുരേഷ് ഗോപിക്കെതിരെ സംവിധായകന്റെ ഏറ്റവും പുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. താരം മത്സരിച്ച തൃശൂരില്‍ നടക്കുന്ന ദുരിതാശ്വാസങ്ങളില്‍ പങ്കാളിയാകാത്തതിന്റെ...

ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്; ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്. ചേര്‍ത്തല തെക്ക് പഞ്ചായത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് ദുരിതബാധിതരില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.