25.8 C
Kottayam
Monday, September 30, 2024

CATEGORY

National

‘മനുഷ്യജീവനുകൾ കേന്ദ്ര സർക്കാരിന് വിഷയമല്ലേയെന്ന്’ ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഓക്‌സിജൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സമീപനത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഡൽഹി ഹൈക്കോടതി. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കുന്നതായി കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മനുഷ്യജീവനുകൾ സർക്കാരിന് വിഷയമല്ലേയെന്നും ഡൽഹി ഹൈക്കോടതി ചോദിച്ചു. ഓക്‌സിജൻ...

ഇത് അവസാനത്തെ ​ഗുഡ്മോണിം​ഗ് ആയിരിക്കും..ഫേസ്ബുക്കിൽ പോസ്റ്റ് ​ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ മരിച്ചു

മുംബൈ:ഇതെന്റെ അവസാനത്തെ പ്രഭാതമായിരിക്കും. ചിലപ്പോൾ ഇവിടെ വെച്ച് നിങ്ങളെ ഇനി കാണാനായെന്ന് വരില്ല.' ഇങ്ങനെ ഫെയ്സ്ബുക്കിൽ കുറിച്ചാണ് ഡോക്ടർ മനീഷ ജാദവ് ഈ ലോകത്തോട് വിട പറഞ്ഞത്. കോവിഡിനോട് പോരാടിയാണ് ഡോക്ടർ മരണത്തെ...

ലോക്ക്ഡൗണില്‍ തീരുമാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി,കടകള്‍ 7.30 ന് അടയ്ക്കണം,നിയന്ത്രണം കര്‍ശനമാക്കുമെന്നും പിണറായി

തിരുവനന്തപുരം: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം ക‍ർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൌൺ ഇപ്പോൾ ആലോചിക്കുന്നില്ല. രാത്രി 7.30ന് കടകൾ അടക്കണമെന്നും എന്നാൽ ചിലയിടങ്ങളിൽ ഇളവ് വേണമെന്നും.മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളുടെ എണ്ണം...

സ്വകാര്യ ആശുപത്രികളിൽ വാക്സിൻ കുത്തിവെപ്പ് നിരക്ക് കുത്തനെ ഉയർന്നേക്കും, ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ വാക്സിൻ നൽകില്ല; ഇനി നേരിട്ട് വാങ്ങണം

ന്യൂഡൽഹി:മെയ് ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ കോവിഡ് വാക്സിൻ നൽകില്ല. സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നിർമാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങാം. ഇതോടെ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ കുത്തിവെപ്പ് നിരക്ക്...

ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ സിംഗിൾ ഡോസ് വാക്സിന്‍ പരീക്ഷണത്തിനായി ഇന്ത്യയില്‍ അപേക്ഷ നല്‍കി. മൂന്നാംഘട്ട പരീക്ഷണത്തിനാണ് അനുമതി തേടിയിരിക്കുന്നത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിലെ വിഷയ...

രാജ്യത്ത് കൊവിഡ് സ്ഥിതി സങ്കീർണ്ണം, വാക്സിനും, ഓക്സിജനുമില്ല, നിന്നു തിരിയാൻ ഇടമില്ലാതെ ആശുപത്രികൾ

മുംബൈ:രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. തുടർച്ചയായ നാലാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടതോടെ ആശുപത്രികളിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയിടങ്ങളിൽ ഓക്സിജൻ...

കൊവിഡിൻ്റെ രണ്ടാം തരംഗം രാജ്യത്ത് കൊടുങ്കാറ്റായി വീശുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി; കോവിഡ് പ്രതിസന്ധി നേരിടാൻ രാജ്യം സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെയാണ്. ജനങ്ങൾ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നു. വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും...

കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം – മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം:സംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് -19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട...

പലവ്യഞ്ജനം, പച്ചക്കറി, പാല്‍, പഴം എന്നിവ വില്‍ക്കുന്ന കടകളും ബേക്കറികളും രാവിലെ ഏഴു മണി മുതല്‍ 11 മണി വരെ, നടപടി കടുപ്പിച്ച് മഹാരാഷ്ട്ര

മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ രോഗബാധ നിയന്ത്രിയ്ക്കുന്നതിനുള്ള കടുത്ത നടപടികളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. പലവ്യഞ്ജനം, പച്ചക്കറി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ നാല് മണിക്കൂര്‍...

ഉത്തര്‍പ്രദേശില്‍ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി ഹനുമാന്‍ മിശ്ര കൊവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചായിരുന്നു അന്ത്യം. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ...

Latest news