27.6 C
Kottayam
Sunday, November 17, 2024

CATEGORY

National

‘അജിത്തിന് ബ്രെയിന്‍ ട്യൂമറോ?പ്രതികരണവുമായി മാനേജർ

ചെന്നൈ:തെന്നിന്ത്യൻ താരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ഇന്നലെയാണ് എത്തിയത്. പിന്നാലെ നടന്റെ ആരോഗ്യവിവരങ്ങളെക്കുറിച്ചും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ നടന്റെ ആരോഗ്യ വിവരങ്ങളിൽ പ്രതികരണവുമായെത്തിരിക്കുകയാണ്...

പ്രിയങ്കഗാന്ധി റായ്ബറേലിയിൽ സ്ഥാനാർഥിയായേക്കും; രാഹുൽ വയനാടിനു പുറമെ അമേഠിയിലും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മത്സരിച്ചേക്കും. അമ്മ സോണിയാ ഗാന്ധിയാണ് നേരത്തെ റായ്ബറേലിയില്‍ മത്സരിച്ചിരുന്നത്. സോണിയ രാജ്യസഭയിലേക്ക് പോയതോടെയാണ് കന്നിയങ്കത്തിനായി പ്രിയങ്ക റായ്ബറേലിയിലെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം...

ഉദയനിധി സ്റ്റാലിന് ആശ്വാസം, മന്ത്രിയായി തുടരാം; സനാതനധർമ വിരുദ്ധ പരാമർശത്തില്‍ നടപടിയില്ലെന്ന് ഹൈക്കോടതി

ചെന്നൈ: സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് തല്‍ക്കാലം ആശ്വാസം. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിക്കെതിരെ ക്വോ വാറന്റോ പുറപ്പെടുവിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഉദയനിധിക്കെതിരെ...

കേരളത്തിന് ആശ്വാസം; 13,608 കോടി കടമെടുക്കാം, അനുമതി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കടമെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജിയില്‍ കേരളത്തിന് ആശ്വാസം. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് മുന്‍പ് സംസ്ഥാനത്തിന് കടമെടുക്കാന്‍ അര്‍ഹതയുള്ളത് 13,608 കോടി രൂപയാണ്. ഈ തുക കടമെടുക്കാനുള്ള അനുമതി...

കൂട്ടബലാത്സംഗം: ഇന്ത്യക്കാരെ മുഴുവൻ കുറ്റപ്പെടുത്തേണ്ടെന്ന് സ്പാനിഷ് വനിത

റാഞ്ചി: ഝാര്‍ഖണ്ഡില്‍ സ്പാനിഷ് വനിതയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ എല്ലാപ്രതികളും പിടിയിലായി. കഴിഞ്ഞദിവസമാണ് കേസില്‍ ഉള്‍പ്പെട്ട അഞ്ചുപ്രതികളേക്കൂടി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ എട്ടുപ്രതികളും അറസ്റ്റിലായി. അതേസമയം, ബലാത്സംഗത്തിനിരയായ വിദേശവനിതയും ഭര്‍ത്താവും ഝാര്‍ഖണ്ഡില്‍നിന്ന്...

കാണാതായ 9-കാരിയുടെ അഴുകിയ മൃതദേഹം അഴുക്കുചാലിൽ; കൈകാലുകൾ കെട്ടിയനിലയിൽ

പുതുച്ചേരി: രണ്ടുദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയില്‍ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. പുതുച്ചേരി സോലൈ നഗറിലാണ് സംഭവം. ആരതി എന്ന ഒന്‍പതുവയസ്സുകാരിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെടുത്തത്. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. മുണ്ടില്‍പ്പൊതിഞ്ഞ...

ആസിഡ് ആക്രമണം: 3 പെണ്‍കുട്ടികൾക്ക് 4 ലക്ഷം വീതം; ചികിത്സയ്ക്ക് 20 ലക്ഷം

മംഗളൂരു∙ കർണാടകയിൽ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്നു വിദ്യാർഥികൾക്കും സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ വീതം നൽകുമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി. ഇതിനു പുറമേ, ആക്രമണത്തിന്...

ജനങ്ങൾ ‘ജയ് ശ്രീരാം’ ജപിക്കണം, പട്ടിണികിടന്ന് മരിക്കണം, അതാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം:രാഹുൽ

ഭോപാല്‍: രാജ്യത്തെ ജനങ്ങള്‍ ജയ് ശ്രീറാം ജപിക്കണമെന്നും പട്ടിണി മൂലം മരിക്കണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച മധ്യപ്രദേശിലെ സാരംഗ്പുരില്‍ ഭാരത് ജോഡോ യാത്രയെ അഭിസംബോധന...

ഫേയ്‌സ്ബുക്ക് ലോഗ് ഔട്ടായി,ഇൻസ്റ്റഗ്രാം പ്രവർത്തനരഹിതം;മെറ്റ പ്ലാറ്റ്‌ഫോമുകൾ നിശ്ചലം

ന്യൂഡൽഹി: മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായി. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ഫേസ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും സേവനങ്ങള്‍ പെട്ടെന്ന് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്...

കടുത്ത ജലക്ഷാമത്തിൽ ബെം​ഗളൂരു;കുടിവെള്ളം ദുരുപയോ​ഗം ചെയ്താൽ പിഴ

ബെംഗളൂരു: ഏറ്റവും കടുത്ത കുടിവെള്ള പ്രശ്നങ്ങളിലൂടെയാണ് ബെംഗളൂരു ഇന്ന് കടന്നുപോകുന്നത്. ഇതോടെ കുടിവെള്ളത്തിന്റെ കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ് ഭരണകൂടം. കുടിവെള്ളം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ‌...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.