24.9 C
Kottayam
Sunday, October 6, 2024

CATEGORY

Kerala

കൊല്ലത്ത് യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞു പുറത്തിറങ്ങിയ ഭര്‍ത്താവ് മുങ്ങി

കൊല്ലം: കുണ്ടറയില്‍ യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. മുളവന ചരുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ കൃതി (25) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വൈശാഖിനെ പോലീസ് തിരയുന്നു. കൃതിയുടെ മുളവനയിലെ...

മാവോയിസ്റ്റ് ബന്ധമെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്; അലനേയും താഹയേയും സി.പി.എം പുറത്താക്കി

കോഴിക്കോട്: കോഴിക്കോട് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റു ചെയ്ത അലനെയും താഹയെയും സി.പി.എം പുറത്താക്കി. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് സ്വയം...

ഇടുക്കിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു യുവാവ് മരിച്ചു. അടിമാലി കുരിശുപാറ തോട്ടിക്കാട്ടില്‍ മനു മണിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ കുരിശുപാറ ടൗണിനും കുരിശുപാറ ശ്രീ മഹാദേവ...

ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മോഷണ ശ്രമമെന്ന് സംശയം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കൊടുകുളഞ്ഞിയില്‍ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആഞ്ഞിലിമൂട്ടില്‍ എ.പി.ചെറിയാന്‍(75), ഭാര്യ ലില്ലി ചെറിയാന്‍ (68) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോഷണ...

മഹയ്ക്ക് പിന്നാലെ അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂട്; ന്യൂനമര്‍ദ്ദത്തിന് സാധ്യത

തിരുവനന്തപുരം: മഹ ചുഴലിക്കാറ്റിന് പിന്നാലെ അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂട് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ സൂചനയാണിതെന്നാണ് വിവരം. അതേസമയം ന്യൂനമര്‍ദം ശക്തിപ്പെട്ടാലും കേരളത്തെ ബാധിക്കില്ല. വരും ദിവസങ്ങളില്‍...

അപൂര്‍വ്വയിനം സിഗ്നല്‍ മത്സ്യം കേരള തീരത്ത്,സിഗ്നലിന്റെ സാന്നിദ്ധ്യം ഇന്ത്യയിലാദ്യം

തിരുവനന്തപുരം: അപൂര്‍വയിനത്തില്‍പ്പെട്ട സിഗ്‌നല്‍ മത്സ്യത്തെ കേരളതീരത്തുനിന്ന് കണ്ടെത്തി. ഇന്ത്യയിലാദ്യമായാണ് സിഗ്നലിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. കേരളതീരത്ത് 70 മീറ്റര്‍ താഴ്ചയുള്ള മണല്‍ത്തട്ടില്‍നിന്നാണ് ഇവയെ ട്രോളര്‍ ഉപയോഗിച്ച് കണ്ടെത്തിയത്. ഇവയ്ക്ക് 'റ്റീറോപ്സാറോണ്‍ ഇന്‍ഡിക്കം' (Pteropsaron indicum)...

അഴയില്‍ കിടന്ന ഷര്‍ട്ടെടുത്തിട്ട ഒന്‍പതാം ക്ലാസുകാരന്റെ കണ്‍പോളയില്‍ അണലി കടിച്ചു

കൊച്ചി: അഴയില്‍ കിടന്ന ഷര്‍ട്ടെടുത്തിട്ട ഒന്‍പതാം ക്ലാസുകാരന്റെ കണ്‍പോളയില്‍ അണലി കടിച്ചു. കദളിക്കാട് പാറയ്ക്കല്‍ വീട്ടീല്‍ ജസ്റ്റിസിന്റെ മകന്‍ ജിന്‍സനെയാണ് അണലി കടിച്ചത്.കുളി കഴിഞ്ഞ് അഴയില്‍ കിടന്ന ഷര്‍ട്ട് എടുത്തു ധരിച്ചപ്പോള്‍ പാമ്പ്...

കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാലസമരം

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല നിരാഹാര സമരം.ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ആര്‍.ടി.സിയിലെ ഭരണാനുകൂല യൂണിയന്റെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം. ശമ്പള വിതരണം കൃത്യമാക്കിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ എ.ഐ.ടി.യു.സിയുടെ കീഴിലെ...

അതിരമ്പുഴ ചന്തയില്‍ വന്‍ തീപ്പിടുത്തം(വീഡിയോ കാണാം)

കോട്ടയം: അതിരമ്പുഴ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം.ഗോപാലനെന്ന വ്യാപാരിയുടെ കട പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ കടകളിലേക്കും തീ പടരുന്നു. ഇന്നു പുലര്‍ച്ചെയാണ് തീപ്പിടുത്തം ശ്രദ്ധയില്‍പ്പെട്ടത്.പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.സ്‌റ്റേഷനറി...

കാസര്‍ഗോഡ് ഏഴാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ് : വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം കുട്ടിപ്പാറ മണിക്കല്ലിലെ ഗോപാലന്‍-ശാലിനി ദമ്പതികളുടെ മകള്‍ ആദ്യത്യയാണ് മരിച്ചത്. കുണ്ടംകുഴി ഗവ ഹൈസ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ് ആദിത്യ. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ...

Latest news