29.7 C
Kottayam
Saturday, June 13, 2026

ഓപ്പറേഷന്‍ രുചിയ്ക്ക് അവധിയില്ല: 851 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി,തൊടുപുഴയിലെ ബേക്കറി പൂട്ടിച്ചു

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി സംസ്ഥാനത്ത് ഡിസംബര്‍ 21, 22 തീയതികളിലായി 723 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 291 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഓപ്പറേഷന്‍ രുചി ആരംഭിച്ച് കഴിഞ്ഞ് 5 ദിവസം കൊണ്ട് 1787 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും അതില്‍ 851 സ്ഥാപനങ്ങള്‍ക്കെതിരെ നടപടികളെടുത്തിട്ടുമുണ്ട്. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ രുചി ശക്തിപ്പെടുത്തുന്നതാണ്.

മധുര പലഹാരങ്ങളില്‍ അനുവദനീയവും അല്ലാത്തതുമായ രാസവസ്തുക്കള്‍, കൃത്രിമ കളറുകള്‍, രുചി വര്‍ദ്ധക വസ്തുക്കള്‍, പ്രിസര്‍വേറ്റീവ്സ് തുടങ്ങിയ എല്ലാവിധ രാസവസ്തുക്കളും ക്രമാതീതമായി ഉപയോഗിക്കുന്നുണ്ടെന്നുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ രുചി ആവിഷ്‌കരിച്ചിരിക്കുന്നത്. ക്രിസ്മസ്, പുതുവല്‍സര വിപണിയില്‍ ലഭ്യമാകുന്ന കേക്കുകള്‍ മറ്റ് ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പരായ 18004251125 എന്ന നമ്പരില്‍ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഡിസംബര്‍ 21 ന് നടത്തിയ പരിശോധനകളുടെ ജില്ലതിരിച്ചുളള വിവരങ്ങള്‍

തിരുവനന്തപുരം (പരിശോധന നടത്തിയത്: 25) നടപടിയെടുത്തത്: 17 (15 സ്ഥാപനങ്ങളില്‍ നിന്നായി 98,000/- രൂപ പിഴ ചുമത്തി)

- Advertisement -

കൊല്ലം (25) നടപടിയെടുത്തത്: 18 (7 സ്ഥാപനങ്ങളില്‍ നിന്നായി 24,000/- രൂപ പിഴ ചുമത്തി)

- Advertisement -

പത്തനംതിട്ട (13) നടപടിയെടുത്തത്: 6( 3 സ്ഥാപനങ്ങളില്‍ നിന്നായി 15,000/- രൂപ പിഴ ചുമത്തി)

ആലപ്പുഴ (22) നടപടിയെടുത്തത്: 8 (4 സ്ഥാപനങ്ങളില്‍ നിന്നായി 10,500/- രൂപ പിഴ ചുമത്തി)

കോട്ടയം (27) നടപടിയെടുത്തത്: 12 (7 സ്ഥാപനങ്ങളില്‍ നിന്നായി 41,000/- രൂപ പിഴ ചുമത്തി)

- Advertisement -

ഇടുക്കി (24) നടപടിയെടുത്തത്: 8 (5 സ്ഥാപനങ്ങളില്‍ നിന്നായി 23000/- രൂപ പിഴ ചുമത്തി)

എറണാകുളം (32) നടപടിയെടുത്തത്: 13 (8 സ്ഥാപനങ്ങളില്‍ നിന്നായി 30,000/- രൂപ പിഴ ചുമത്തി.

തൃശ്ശൂര്‍ (36) നടപടിയെടുത്തത്: 18 (9 സ്ഥാപനങ്ങളില്‍ നിന്നായി 40,000/- രൂപ പിഴ ചുമത്തി

പാലക്കാട് (43) നടപടിയെടുത്തത്: 19 (14 സ്ഥാപനങ്ങളില്‍ നിന്നായി 38,000/- രൂപ പിഴ ചുമത്തി)

മലപ്പുറം (27) നടപടിയെടുത്തത്: 14 (14 സ്ഥാപനങ്ങളില്‍ നിന്നായി 31,500/- രൂപ പിഴ ചുമത്തി)

കോഴിക്കോട് (32) നടപടിയെടുത്തത്: 12 (8 സ്ഥാപനങ്ങളില്‍ നിന്നായി 37,000/- രൂപ പിഴ ചുമത്തി)

വയനാട് (10) നടപടിയെടുത്തത്: 2 (1 സ്ഥാപനത്തില്‍ നിന്ന് 1000/- രൂപ പിഴ ചുമത്തി)

കണ്ണൂര്‍ (29) നടപടിയെടുത്തത്: 10 (8 സ്ഥാപനങ്ങളില്‍ നിന്നായി 33,000/- രൂപ പിഴ ചുമത്തി)

കാസര്‍ഗോഡ് (9) നടപടിയെടുത്തത്: 6 (3 സ്ഥാപനങ്ങളില്‍ നിന്നായി 30,000/- രൂപ പിഴ ചുമത്തി)

ഡിസംബര്‍ 22 ന് നടത്തിയ പരിശോധനകളുടെ ജില്ലതിരിച്ചുളള വിവരങ്ങള്‍

തിരുവനന്തപുരം (പരിശോധന നടത്തിയത്: 33) നടപടിയെടുത്തത്: 14 (5 സ്ഥാപനങ്ങളില്‍ നിന്നായി 21,500/- രൂപ പിഴ ചുമത്തി)

കൊല്ലം (35) നടപടിയെടുത്തത്: 23 (7 സ്ഥാപനങ്ങളില്‍ നിന്നായി 30,000/- രൂപ പിഴ ചുമത്തി)

പത്തനംതിട്ട (12) നടപടിയെടുത്തത്: 2 ( 2 സ്ഥാപനങ്ങളില്‍ നിന്നായി 9,000/- രൂപ പിഴ ചുമത്തി)

ആലപ്പുഴ (21) നടപടിയെടുത്തത്: 7 (3 സ്ഥാപനങ്ങളില്‍ നിന്നായി 8000/- രൂപ പിഴ ചുമത്തി)

കോട്ടയം (26) നടപടിയെടുത്തത്: 4 (1 സ്ഥാപനത്തില്‍ നിന്ന് 4,000/- രൂപ പിഴ ചുമത്തി)

ഇടുക്കി (22) നടപടിയെടുത്തത്: 3 (2 സ്ഥാപനങ്ങളില്‍ നിന്നായി 4000/- രൂപ പിഴ ചുമത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച Ackmal Joseph Angel bakers, 10/231 B, Muthalakodam എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്പിച്ചു.)

എറണാകുളം (32) നടപടിയെടുത്തത്: 14 (8 സ്ഥാപനങ്ങളില്‍ നിന്നായി 21,000/- രൂപ പിഴ ചുമത്തി.

തൃശ്ശൂര്‍ (27) നടപടിയെടുത്തത്: 8 (3 സ്ഥാപനങ്ങളില്‍ നിന്നായി 9,500/- രൂപ പിഴ ചുമത്തി.

പാലക്കാട് (40) നടപടിയെടുത്തത്: 10 (6 സ്ഥാപനങ്ങളില്‍ നിന്നായി 17,000/- രൂപ പിഴ ചുമത്തി)

മലപ്പുറം (31) നടപടിയെടുത്തത്: 16 (14 സ്ഥാപനങ്ങളില്‍ നിന്നായി 25,000/- രൂപ പിഴ ചുമത്തി)

കോഴിക്കോട് (29) നടപടിയെടുത്തത്: 11 (6 സ്ഥാപനങ്ങളില്‍ നിന്നായി 21,500/- രൂപ പിഴ ചുമത്തി)

വയനാട് (14) നടപടിയെടുത്തത്: 3 (2 സ്ഥാപനങ്ങളില്‍ നിന്നായി 3000/- രൂപ പിഴ ചുമത്തി)

കണ്ണൂര്‍ (35) നടപടിയെടുത്തത്: 9 (7 സ്ഥാപനങ്ങളില്‍ നിന്നായി 23,000/- രൂപ പിഴ ചുമത്തി)

കാസര്‍ഗോഡ് (12) നടപടിയെടുത്തത്: 4 (2 സ്ഥാപനങ്ങളില്‍ നിന്നായി 10,000/- രൂപ പിഴ ചുമത്തി)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week