24.7 C
Kottayam
Friday, May 17, 2024

ഓടികൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു, ഒരാള്‍ക്ക് പൊള്ളലേറ്റു, മറ്റ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Must read

ആലപ്പുഴ : ഓടികൊണ്ടിരുന്ന വാഹനത്തില്‍ തീപിടിത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു മറ്റ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ആയാപറമ്പ് വടക്കേ കരയില്‍ കഴിഞ്ഞ ദിവസം രാത്രി 7.15 ഓടെ ചെറുതന ശ്യാം നിവാസില്‍ മോഹനന്റെ ഓമ്‌നി വാനിലാണ് തീപിടിത്തമുണ്ടായത്. മോഹനന്റെ മകന്റെ ഭാര്യ സഹോദരന്‍ തിരുവല്ല ചാവിന്‍മുറിയില്‍ പുത്തന്‍ പറമ്പില്‍ സുനു സുരേന്ദ്ര(29)നാണ് പൊള്ളലേറ്റത്.

തിരുവല്ലയിലേക്കുള്ള യാത്രക്കിടെ വാഹനം പെട്ടെന്ന് നിന്നു. പെട്രോള്‍ തീര്‍ന്നതാകാമെന്നു കരുതി സുനു പരിശോധിക്കുന്നതിനിടെ പെട്ടെന്ന് തീ പടരുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവര്‍ പെട്ടെന്നു തന്നെ പുറത്തിറങ്ങിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഹരിപ്പാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week