കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് കരിങ്കൊടി,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനത്തിനായെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 17 പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.യെദ്യൂരപ്പ വരുന്നതിന് മുമ്പ് ഹൈസിന്ദ് ഹോട്ടല്‍ മുതല്‍ തമ്പാനൂര്‍ വരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍വച്ച് രണ്ട് കെഎസ്യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.

പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.നാളെ കണ്ണൂര്‍ രാജരാജേശ്വരി ക്ഷേത്രവും യെദ്യൂരപ്പ സന്ദര്‍ശിക്കുന്നുണ്ട്.മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗലൂരുവില്‍ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ കേരള സന്ദര്‍ശനം. മംഗളുരുവിലെ പ്രതിഷേധങ്ങള്‍ക്കിടെയാണ് യെദിയൂരപ്പ കേരളത്തിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News