25.4 C
Kottayam
Thursday, October 3, 2024

CATEGORY

Home-banner

സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യയ്ക്ക് മിന്നും വിജയം

തിരുവനന്തപുരം: സഞ്ജു സാംസണിന്റെ വെടിക്കെട്ടില്‍ ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ വിജയം. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാന മത്സരത്തില്‍ 36 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്. 48 പന്തില്‍ ആറ്...

അട്ടപ്പാടിയില്‍ മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവ് തോട്ടം നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ഒരേക്കര്‍ വരുന്ന കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. പൊലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാനൂറോളം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചത്. അട്ടപ്പാടിയിലെ ഗൊട്ടിയാര്‍കണ്ടിയിലാണ് സംഭവം. വിപണിയില്‍ മൂന്ന് കോടി...

രണ്ടില ചിഹ്നം: പി.ജെ ജോസാഫാണ് ശരി; നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ്

കോട്ടയം: പാലാ ഉപ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാതിരുന്ന പി.ജെ ജോസഫിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ്. ജോസഫ് പാര്‍ട്ടി ഭരണഘടനയനുസരിച്ചാണ്...

തീവ്രവാദ ഭീഷണി; ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കുന്നു

ശബരിമല: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയുമെല്ലാം കണക്കിലെടുത്ത് ശബരിമലയില്‍ സുരക്ഷ സംവിധാനങ്ങള്‍ ശക്തവുമാക്കാന്‍ പോലീസ് തീരുമാനിച്ചു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എക്‌സ്‌പ്ലോസീവ് ഡിറ്റക്ടറുകള്‍,...

കൊച്ചുവേളി-ചണ്ഡിഗഡ് എക്‌സ്പ്രസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. കൊച്ചുവേളി - ചണ്ഡിഗഡ് കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ടു ബോഗികള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍...

ഇനി മേലാല്‍ ആവര്‍ത്തിക്കരുത്; ബുള്ളറ്റോടിച്ച പെണ്‍കുട്ടിയ്ക്ക് വധഭീഷണി

ന്യൂഡല്‍ഹി: ഗ്രാമത്തിലൂടെ എന്‍ഫീല്‍ഡ് ബുള്ളറ്റോടിച്ച പെണ്‍കുട്ടിക്ക് വധഭീഷണി. ഡല്‍ഹിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മിലക് ഖതാന ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ രക്ഷിതാക്കളെ...

ജോസ് ടോം മാണിയുടെ വീട്ടിലെ അടുക്കളക്കാരന്‍; പരിഹാസവുമായി പി.സി ജോര്‍ജ്

പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ പരിഹസിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. ടോം ജോസ് മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണെന്നും ആക്ഷേപം. നിഷയുടെ വേലക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു. അതേസമയം...

‘അടുത്ത മണ്ഡലകാലം എത്താറായി, അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തിരിക്കും’; മുന്നറിയിപ്പുമായി ബിന്ദു അമ്മിണി

അടുത്ത മണ്ഡലകാലം എത്താറായെന്നും ആത്മാഭിമാനമുള്ള സ്ത്രീകള്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തിരിക്കുമെന്നും വ്യക്തമാക്കി ബിന്ദു അമ്മിണി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദുവിന്റെ വെളിപ്പെടുത്തല്‍. സുപ്രീം കോടതി വിധി വന്നിട്ട് ഒരു വര്‍ഷമാകുന്നുവെന്നും എന്നാല്‍ ശബരിമലയില്‍ പോകാനെത്തിയ...

മാണി സാറിന്റെ പക്വതയൊന്നും ജോസ് കെ മാണിക്കില്ല, പ്രതിച്ഛായയിലെ ലേഖനത്തിന് പിന്നില്‍ ആരാണെന്ന് അറിയാം; തുറന്നടിച്ച് പി.ജെ. ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസ് പാര്‍ട്ടി മുഖപത്രം പ്രതിച്ഛായയില്‍ തനിക്കെതിരെ വന്ന ലേഖനം ജോസ് കെ മാണി അറിയാതെ വരില്ലെന്ന് പിജെ ജോസഫ്. ലേഖനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് വ്യക്തമായി അറിയാമെന്നും ജോസഫ് പറഞ്ഞു....

മരടിലെ ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിച്ചു നീക്കണം; സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചു നീക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഫ്‌ളാറ്റുകള്‍ പൊളിച്ച് 20ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്....

Latest news