തൃശൂരില്‍ ഹോം ക്വാറന്റീനില്‍ ഉള്ളയാളെ വീട്ടില്‍ സന്ദര്‍ശിച്ചവര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: തൃശൂരില്‍ ഹോം ക്വാറന്റീനില്‍ കഴയുന്നയാളെ വീട്ടില്‍ സന്ദര്‍ശിച്ചവര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ദിവസങ്ങള്‍ക്ക് മുന്‍പ് വിദേശത്ത് നിന്നെത്തിയ രണ്ടുകൈ സ്വദേശിയെ കാണാനാണ് ബന്ധുക്കളെത്തിയത്. ഇയാള്‍ കൊവിഡ് നിരീക്ഷണത്തിലാണെന്നറിഞ്ഞാണ് മൂന്ന് പേര്‍ കാണാനെത്തിയത്.

ഇവര്‍ക്കെതിരേയും മൂവര്‍ സംഘത്തെ വീട്ടിലേക്ക് സ്വീകരിച്ചയാള്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 188, 269, 118 (ഇ), കെപിആക്ട് 73 (1) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് വെള്ളിക്കുളങ്ങര പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News