NationalNews

എട്ടുവയസുകാരിയെ നാലു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്‌കൂളിലെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു

ഭോപ്പാല്‍: എട്ട് വയസ്സുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഉജ്ജ്വയിനിലെ ഒരു സ്‌കൂളില്‍ മാര്‍ച്ച് ഒമ്പതിനായിരുന്നു സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞദിവസമാണ് പോലീസില്‍ പരാതി
നല്‍കിയത്.

സഹപാഠികളായ നാലുപേരാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയി തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. പീഡനം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനെ കണ്ട് പരാതിപ്പെട്ടു.

എന്നാല്‍ തന്റെ സ്‌കൂളില്‍ ഇതൊന്നും നടക്കില്ലെന്നായിരുന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ മടക്കി അയച്ചെന്നും ഇവര്‍ ആരോപിച്ചു. അതേസമയം, വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനുശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button