ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ അഭ്യാസ പ്രകടനം; രണ്ടു യുവാക്കള്‍ക്കെതിരെ കേസെടുത്തു

കൊല്ലം: ഓടികൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു. സ്‌കൂട്ടറും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ബുധനാഴ്ച്ച ഉച്ചയോടെ കൊല്ലം ബൈപാസിലായിരുന്നു യുവാക്കളുടെ അഭ്യാസം.

മലപ്പുറം ഡിപ്പോയിലെ കെ.എസ്.ആര്‍.ടി ബസിനു മുന്നില്‍ പത്തുമിനിറ്റോളം അപകടകരമായ രീതിയില്‍ വണ്ടി ഓടിച്ചായിരുന്നു യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തിന്റെ ദ്യശ്യങ്ങള്‍ കണ്ടക്ടര്‍ മൊബൈലില്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. തുടര്‍ന്ന് അതിരാവിലെ തന്നെ ഉദ്യോഗസ്ഥര്‍ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു.

ശക്തികുളങ്ങര സ്വദേശി എസ്.ഉണ്ണികൃഷ്ണനെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. വാഹനം ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. അപകടകരമായി വാഹനം ഓടിച്ചതിനു പുറമേ ഹെല്‍മറ്റ് ധരിക്കാതിരുന്നതിനും കേസെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News