കണ്ണൂര്‍: കടിയില്‍ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ തളിപ്പറമ്പ് പോലീസ് പുറത്തുവിട്ടു.
പെണ്‍കുട്ടി കടയില്‍ പോയി മടങ്ങുന്നതിനിടെ പിന്നാലെ സ്‌കൂട്ടറിലെത്തിയ പ്രതി കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിമാറിയ പെണ്‍കുട്ടി ബഹളം വെച്ചു. നാട്ടുകാര്‍ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വ്യാഴാഴ്ച വൈകിട്ടാണ് ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടത്.
ഇയാളെ തിരിച്ചറിയുന്നവര്‍ 9497980884, 9497987212 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News