കൗണ്‍സിലിങ്ങിന്റെ പേരില്‍ പ്രകൃതിവിരുദ്ധ പീഡനം; പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു

നീലേശ്വരം: കൗണ്‍സിലിങ്ങിന്റെ പേരില്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രിന്‍സിപ്പളിനെതിരെ രക്ഷിതാക്കളുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു. മടിക്കൈ എരിക്കുളം ഐ.ടി.ഐ പ്രിന്‍സിപ്പല്‍ തിരുവനന്തപുരം സ്വദേശി ബിജുവിനെതിരെയാണ് (52) കേസെടുത്തത്.

പഠനത്തില്‍ പിന്നാക്കമാണെന്നും കൗണ്‍സിലിംഗ് ആവശ്യമായതുകൊണ്ട് വരണമെന്നാവശ്യപ്പെട്ട് മുറിയിലെത്തിച്ച് വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയുമായിരുന്നു.

ബിജു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ പോലീസെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇയാളെ പിടികൂടാന്‍ നീലേശ്വരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News