സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫോട്ടോഷൂട്ട്; 46 പേര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്ത ഭരണ സമിതിക്കെതിരേ കേസ്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഫോട്ടോയെടുത്ത 46 പേര്‍ക്കെതിരേയാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടനത്തിന്റെ പേരിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നിന്ന് ഫോട്ടോയെടുത്തത്. വ്യാഴാഴ്ച കാളികാവിലായിരുന്നു കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുള്ള ഫോട്ടോഷൂട്ട്.

ഡിവൈഎഫ്‌ഐ കാളികാവ് മേഖലാ കമ്മറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കാളികാവ് പോലീസ് കേസെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരേ ഉള്‍പ്പെടെ കേസുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News