KeralaNews

പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടി, ഗതാഗതം തടസ്സപ്പെടുത്തി, തൊപ്പിക്കെതിരെ കേസ്

മലപ്പുറം: പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും യൂട്യൂബർ തൊപ്പിക്കെതിരെ കേസ്. വളാഞ്ചേരി പൊലീസാണ് തൊപ്പി എന്ന നിഹാദിനെതിരെ കേസെടുത്തത്. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി പെപ്പെ എന്ന ജെൻസ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് തൊപ്പി എത്തിയത്.

വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി, ഉച്ചത്തിൽ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞദിവസമാണ് ഇദ്ദേഹം പോലീസിൽ പരാതി നൽകിയത്. തുടർന്ന് വ്യാഴാഴ്ച പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു.

പരിപാടിക്കെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പരിപാടിയ്ക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹമാധ്യമങ്ങളിൽ ഉൾ‌പ്പെടെ ചർച്ചവിഷയമായിരുന്നു. സമൂഹമാധ്യമത്തില്‍‌ രൂക്ഷവിമര്‍ശനമായിരുന്നു പരിപാടിക്കെതിരെയും തൊപ്പിക്കെതിരെയും ഉയർന്നത്.

സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button