CrimeKeralaNews

മാവേലിക്കരയിൽ സർവീസ് സെൻ്ററിൽ പെയിൻറിംഗിന് നൽകിയ കാർ മോഷണം പോയി

മാവേലിക്കര:സർവീസ് സെൻ്ററിൽ പെയിൻറിംഗിന് നൽകിയ കാർ മോഷണം പോയി.തഴക്കര മണലിക്കാട്ടിൽ ഷിനിൽ കുര്യന്റെ ഉടമസ്ഥതയിലുള്ള കാർ (കെഎൽ–23–കെ–654) ആണ് ഓലകെട്ടിയമ്പലത്തിലെ സ്വകാര്യ സർവീസ് സ്റ്റേഷനിൽ നിന്ന് അപഹരിക്കപ്പെട്ടത്. സ്ഥാപനത്തിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന് സിസിറ്റിവി ദൃശ്യങ്ങളിലുള്ളതായി സർവ്വീസ് സെൻറർ ഉടമ പറയുന്നു.

ഇയാൾ രാത്രിയിൽ താഴു തകർത്ത് അകത്തു കടന്ന ശേഷം കൗണ്ടറിൽ നിന്നു 10000 രൂപ അപഹരിച്ചു. തുടർന്ന് കാറിന്റെ താക്കോൽ കൗണ്ടറിൽ നിന്നെടുത്ത ശേഷം കാറുമായി പോകുന്നതായി ക്യാമറ ദൃശ്യങ്ങളിൽ ഉണ്ട്. സർവീസ് സ്റ്റേഷനിലെ കമ്പിപ്പാര ഉപയോഗിച്ചാണു മേശയുടെ താഴ് തകർത്തിരിക്കുന്നത്. വർക്‌ഷോപ് ഉടമ കായംകുളം പോലീസിൽ പരാതി നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button