മദ്യലഹരിയില്‍ ഇടിച്ചിട്ട സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ എസ്.ഐ അറസ്റ്റില്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ഇടിച്ചിട്ട സ്ത്രീയുടെ മുകളില്‍ കൂടി കാര്‍ കയറ്റി ഇറക്കിയ എസ്.ഐ അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ ചില ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. തിരക്കുള്ള തെരുവില്‍ റോഡ് മുറിച്ചുകടന്ന സ്ത്രീയെ കാര്‍ ഇടിച്ചിട്ടു.

നാട്ടുകാര്‍ ഓടിവന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന്‍ കാര്‍ മുന്നോട്ടെടുത്ത് ഇവരുടെ ദേഹത്തുകൂടി കയറ്റി ഇറക്കി പോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. 56കാരനായ യോഗേന്ദ്ര എന്ന സബ് ഇന്‍സ്പെക്ടറാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News