KeralaNews

ഡ്രൈവർ ഉറങ്ങിപ്പോയി, വീട്ടിലേക്ക് കാർ ഇടിച്ചു കയറി

കോട്ടയം : രാമപുരം റോഡിൽ നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി. ഈറ്റയ്ക്കൽ ജോണിയുടെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് അപകടം. രാമപുരം സ്വദേശിയുടേതാണ് കാർ. കാറിലുണ്ടായിരുന്ന 2 പേരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടിന്റെ മുൻവശത്തെ ഭിത്തി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker