27.4 C
Kottayam
Thursday, June 4, 2026

സംസ്ഥാനത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; കാരണം ഇതാണ്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിയ്ക്കുന്നതായി പഠനങ്ങള്‍. കാന്‍സര്‍ ബാധിതര്‍ വര്‍ധിക്കുന്നതിന് പിന്നില്‍ അയല്‍ സംസ്ഥാനങ്ങളിലെ പച്ചക്കറികളാണെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. കാന്‍സറിനെക്കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ നടത്തുന്ന രാജ്യാന്തര കാന്‍സര്‍ ഗവേഷണ ഏജന്‍സി (International Agency for Research on Cancer-IARC) യുടെ വെബ്സൈറ്റില്‍ കാന്‍സറിനു കാരണമായ വസ്തുക്കളെ 4 ആയാണ് തരംതിരിച്ചിരിക്കുന്നത്. ഇവയില്‍ ഒരൊറ്റ കീടനാശിനിയുള്ളതു ലിന്‍ഡേനാണ്. 2013ല്‍ തന്നെ ഇത് ഇന്ത്യയില്‍ നിരോധിച്ചു. ഒന്നാമത്തെ ഗ്രൂപ്പിലുള്ളതു പുകയില, മദ്യം, സംസ്‌കരിച്ച ഇറച്ചി, പുകക്കുഴലിലെ പൊടി, സൂര്യപ്രകാശം, വൈറസുകള്‍, ബാക്ടീരിയ, ഫംഗസുകള്‍ തുടങ്ങിയവയാണ്. ഈവക കാരണങ്ങളൊന്നും തന്നെ ഇല്ലാതെ വെറുതെ കാന്‍സ റുണ്ടാകാമെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ പഠനം പറയുന്നത്.

 

എല്ലാ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്ന പ്രധാന ബന്ധം കാന്‍സറും പ്രായവും തമ്മിലാണ്. പ്രായം കൂടുന്തോറും കാന്‍സര്‍ സാധ്യത കൂടുന്നു. കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം 75 വര്‍ഷം ആകുമ്പോള്‍ ഇന്ത്യന്‍ ശരാശരി 69 വയസാണ്. കേരള സമൂഹത്തില്‍ 60 വയസിനു മുകളിലുള്ളവരുടെ അനുപാതം 13% ആയിരിക്കെ ഇന്ത്യന്‍ ശരാശരി 6% മാത്രമാണ്. ജനങ്ങളുടെ ആയുസ്സ് കൂടുന്നതിനനുസരിച്ചു കാന്‍സര്‍ സാധ്യത കൂടുമെന്നതുകൊണ്ട് കേരളത്തില്‍ ഇനിയും കാന്‍സര്‍ കൂടാം. തെളിയിക്കപ്പെട്ട കാന്‍സര്‍കാരികളെ ഒഴിവാക്കിയും അച്ചടക്കമുള്ള ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടര്‍ന്നും ആരോഗ്യപരിശോധന നടത്തിയും ജീവിക്കുകയാണു വേണ്ടത്. ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുകയും വേണം. എന്നാല്‍ ഇവിടെ കേരളത്തില്‍ അതീവ മാരകമായ കീടനാശിനി തളിച്ച പച്ചക്കറികളാണ് അയല്‍ സംസ്ഥാനത്തു നിന്നു എത്തുന്നത്. ഇതും കാന്‍സര്‍ വര്‍ധുക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയതാണ് ഇപ്പോള്‍ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week