പാലക്കാട്: ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായി പൊലീസ് പിടികൂടി. ശരീരത്തിൽ ചെന്നാൽ കാൻസറിനും കരൾ രോഗത്തിനും വരെ കാരണമായേക്കാവുന്ന രാസവസ്തുവാണ് റോഡമിൻ ബി. പാലക്കാട് മണപ്പുള്ളിക്കാവ് ഉത്സവ പറമ്പിൽ നിന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികൾ കണ്ടെത്തിയത്.
വസ്ത്രങ്ങളിൽ നിറം പകരാൻ ഉപയോഗിക്കുന്ന റോഡമിൻ ബി ഉത്സവറമ്പിലെ ചോക്ക് മിഠായിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വി ഷണ്മുഖൻ്റെ നേതൃത്വത്തിൽ ഉത്സവ പറമ്പിൽ നടത്തിയ പരിശോധനയിലാണ് മിഠായികൾ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News