29.4 C
Kottayam
Friday, June 5, 2026

ഛായാഗ്രഹകൻ ചമഞ്ഞ് ക്യാമറകൾ വാടകയ്‌ക്കെടുത്തു മറിച്ചു വിൽപ്പന നടത്തിവന്നയാൾ കൊച്ചിയിൽ പിടിയിൽ

Must read

കൊച്ചി:സിനിമാട്ടോഗ്രാഫർ ചമഞ്ഞു ക്യാമറകൾ വാടകയ്ക്ക് കൊടുക്കുന്ന നിരവധി പേരിൽ നിന്നായി വീഡിയോ ക്യാമറകളും സ്റ്റിൽ ക്യാമറകളും വാടകയ്ക്ക് എടുത്തശേഷം OLX വഴിയും ഇടനിലക്കാർ വഴിയും വിൽപ്പന നടത്തിവന്ന പുനലൂർ സ്വദേശി ചരുവിള പുത്തൻ വീട്ടിൽ ഷൈൻ (31) ആണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്.

സിനിമ ചിത്രീകരണത്തിനും മറ്റും ക്യാമറ വാടകയ്ക്ക് കൊടുത്തിരുന്ന പുല്ലേപടി സ്വദേശി ശിവപ്രകാശിന്റെ ക്യാമറയും ലെൻസുകളും കഴിഞ്ഞ ഏപ്രിൽ മാസം ഷൈൻ ഒരു സിനിമ ഷൂറ്റിങ്ങിനായി 3000/- രൂപ ദിവസ വാടകയ്ക്ക് എടുത്തിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും വാടകയ്യും ക്യാമറയും തിരിച്ചു കിട്ടാതായതോടെ ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ്‌ ആയിരുന്നു. തുടർന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വഷണത്തിനോടുവിൽ ആണ് ഇയാൾ അറസ്റ്റിൽ ആയത്.

ഇയാൾ വിൽപ്പന നടത്തിയ ക്യാമറ പോലീസ് കണ്ടെടുത്തു. പോലീസ് നടത്തിയ അന്വഷണത്തിൽ കേരളത്തിൽ ഉടനീളം ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചു. കാർ വിൽക്കാനുണ്ട് എന്ന പരസ്യം നൽക്കുന്നവരെ സമീപിച്ചു കാർ വാങ്ങി പെന്റിങ് ഉള്ള ലോൺ അടച്ചു തീർത്തുകൊള്ളാം എന്ന് പറഞ്ഞു വാഹനയുടമയെ പറഞ്ഞു വിശ്വസിപ്പിച്ചു അഡ്വാൻസ് ആയി ചെറിയ തുക കൊടുക്കുകയും പിന്നീട് ബാക്കി വരുന്ന തുകയ്ക്ക് പകരമായി തട്ടിപ്പ് നടത്തി കൈക്കലാക്കിയ ക്യാമറകളും ലെൻസുകളും കൊടുക്കുകയും ഇയാളുടെ പതിവായിരുന്നു.

ഷൈൻ നടത്തിയ ഇടപാടുകൾക്കായി ഷൈജുവിന്റെയും, ഷൈജു നടത്തിയ ഇടപ്പടുകൾക്കായി ഷൈനിന്റെയും തിരിച്ചറിയൽ കാർഡും മൊബൈൽ നമ്പറും ആണ് നൽകി വന്നിരുന്നത്. തുടർന്ന് പരാതിക്കാർ ഫോണിൽ ബന്ധപ്പെട്ടാൽ ഇതിനെക്കുറിച്ച് അറിയില്ല എന്ന് പറഞ്ഞു തടിയൂറുകയാണ് ഇവർ ചെയ്തിരുന്നത്. ചില ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇയാൾ നിരവധി താരങ്ങളോടൊപ്പം സിനിമ സെറ്റുകളിൽ വെച്ചെടുത്ത ഫോട്ടോകൾ കാണിച്ചാണ് ഇയാൾ ഇടപാടുകരെ വിശ്വസിച്ചിരുന്നത് .

- Advertisement -

ഇയാൾ പിടിയിലായ വിവരം അറിഞ്ഞു കാമറ വാടകയ്ക്ക് കൊടുത്ത നിരവധി പേര് പരാതിയുമായി വന്നിട്ടുണ്ട്. ഷൈനിനെതിരെ പല പോലീസ് സ്റ്റേഷനികളിലും ഇത്തരത്തിൽ പരാതിയുണ്ട്. ഇയാൾ ഇത്തരത്തിൽ പാലക്കട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നായി തട്ടിപ്പ് നടത്തി കൈക്കലാക്കിയ നിരവധി ക്യാമറകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്.

- Advertisement -

കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഷൈനും അനിയൻ ഷൈജുവും ചേർന്നാണ് എല്ലാ തട്ടിപ്പുകളും നടത്തിയത്. ഷൈജു ഇതിനിടെ വിദേശത്തേക്ക് കടന്നു കളഞ്ഞു. ഇയാൾക്കായി പോലീസ് ലുക്ക്‌ ഔട്ട്‌ സർക്കലർ ഇറക്കും.

കൊച്ചി സിറ്റി പോലീസ് കമ്മിഷണർ CH നാഗരാജു, DCP ഐശ്വര്യ ഡോൺഗ്രെ,എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ,A.J തോമസ്, നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ തോമസ് K.A എന്നിവരുടെ നിർദ്ദേശനുസരണം നോർത്ത് SHO പ്രദീപ്കുമാർ V.S, SI മഹേഷ്‌, SI ഹരികുമാർ,CPO മാരായ വിനീത് P, അജിലേഷ് A, രാഹുൽ കൃഷ്ണ, ലിബിൻ രാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week