25.1 C
Kottayam
Sunday, November 24, 2024

എൻഐടി കാലിക്കറ്റില്‍ ജോലി ഒഴിവുകള്‍, പരീക്ഷയില്ല

Must read

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, എഡ്യൂക്കേഷൻ എന്നീ വകുപ്പുകളിലേക്കും സെൻ്റർ ഫോർ ഇന്നവേഷൻ, എൻ്റർപ്രണർഷിപ്പ്, ഇൻകുബേഷനിലേക്കുമായി 11 താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്താനായി ജൂൺ 28 വെള്ളിയാഴ്ച വാക്ക്-ഇൻ ഇൻ്റർവ്യൂ സംഘടിപ്പിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ചെലവിൽ വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. വിശദാംശങ്ങൾക്ക്, https://nitc.ac.in അല്ലെങ്കിൽ https://nitc.ac.in/recruitments/contract-adhoc-recruitment സന്ദർശിക്കുക.

അതോടൊപ്പം തന്നെ പ്രൊഫസർ ഓഫ് പ്രാക്ടീസ്, വിസിറ്റിംഗ്, അഡ്‌ജങ്ട് ഫാക്കൽറ്റി തസ്തികകളിലേക്കും കോഴിക്കോട് എൻ ഐ ടി അപേക്ഷ ക്ഷണിച്ചു. പ്രശസ്ത വ്യവസായസ്ഥാപനങ്ങൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയിൽ നിന്നുള്ള വിദഗ്ധർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://nitc.ac.in/recruitments/faculty-recruitments-adjunct-pop-visiting-faculty സന്ദർശിക്കുക.

പട്ടികജാതി വികന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച്.എസ്.എ ഇംഗ്ലീഷ്, എച്ച്.എസ്.എ നാച്ചുറൽ സയൻസ്, മ്യൂസിക് വിഷയങ്ങളിൽ ബി.എഡ്, കെ-ടെറ്റ് അടിസ്ഥാന യോഗ്യതയുള്ളവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂൺ 26 ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തണം.

ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, പട്ടികജാതി, ലത്തീ൯ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യ൯ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള മൂന്ന് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ജൂലൈ മൂന്നിനകം യോഗ്യത/പ്രവത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

യോഗ്യത സയ൯സ്/അഗ്രിക്കൾച്ചർ/ഫിഷറീസ് എന്നവയുലേതെങ്കിലുമുളള പ്ളസ് ടു/തത്തുല്യം. ലബോറട്ടറി വർക്കിലുളള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം പ്രതിദിനം 730. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരെയും, ഓപ്പൺ വിഭാഗത്തിലുളളവരെയും പരിഗണിക്കും.

പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്‌മാട് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്ക്കുളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ റസിഡന്റ് ട്യൂട്ടർമാരെ കരാറടിസ്ഥാനത്തിൽ (2025 മാർച്ച് വരെ) നിയമിക്കുന്നതിന് ബിരുദവും ബി.എഡുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വൈകിട്ട് 4 മുതൽ രാവിലെ 8 വരെയാണ് പ്രവൃത്തി സമയം.

12,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 27 ന് രാവിലെ 10.30 മുതൽ 12.30 വരെ എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ മുന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടുള്ള കുടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 -2422256.

ജില്ലയിലെ തൃപ്പൂണിത്തുറ, ആലുവ മുനിസിപ്പാലിറ്റികളിലേയ്ക്കും ഞാറയ്ക്കൽ, കാഞ്ഞൂർ, മലയാറ്റൂർ നീലീശ്വരം, ചോറ്റാനിക്കര പഞ്ചായത്തുകളിലേയ്ക്കും നിലവിലുള്ള എസ്. സി. പ്രൊമോട്ടർമാരുടെ ഒഴിവുകളിലേയ്ക്ക് ജൂൺ 26 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നേരിട്ട് കുടിക്കാഴ്‌ച നടത്തുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് കൂടിക്കാഴ്ച‌യിൽ പങ്കെടുക്കാം.

10,000 രൂപയാണ് ഹോണറേറിയം. താത്പര്യമുള്ളവർ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ മുന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ആഫീസിലോ (ഫോൺ നമ്പർ : 0484-2422256) അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ആഫീസുകളിലോ ബന്ധപ്പെടണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

കൊച്ചി: നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിൽ വച്ച്...

പാലക്കാട്ട് എൽ.ഡി.എഫിന് വോട്ട് കൂടി, ബി.ജെ.പിയുമായുള്ള വോട്ടുവ്യത്യാസം കുറയ്ക്കാൻ കഴിഞ്ഞു: മുഖ്യമന്ത്രി

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാനും കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ...

നടതുറന്ന് 9 നാൾ ; ശബരിമലയിൽ റെക്കോർഡ് വരുമാനം തീർത്ഥാടകരുടെ എണ്ണവും കുത്തനെ ഉയർന്നു

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായതായി റിപ്പോർട്ട്. നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷത്തേക്കാള്‍ 3,03,501 തീർത്ഥാടകരാണ് അധികമായി എത്തിയത്. വരുമാനത്തിൽ 13,33,79,701 രൂപയുടെ വർധനയുമുണ്ടായെന്ന് ദേവസ്വം ബോർഡ് പിഎസ്...

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരി ഗുരുതരാവസ്ഥയിൽ; തലയിൽ ആന്തരിക രക്തസ്രാവം

തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുഞ്ഞ്, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ. മാറനല്ലൂർ സ്വദേശികളായ രതീഷ്  സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് ഗുരുതര പരിക്കേറ്റത്. കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും...

വീട്ടമ്മയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം കുഴൽമന്ദത്ത്

പാലക്കാട്: വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുത്തനൂര്‍ പടിഞ്ഞാറേത്തറ നമ്പൂരാത്ത് വീട്ടില്‍ സുഷമ (51)യാണ് മരിച്ചത്. വീടിനടുത്തുള്ള ഏറ്റാംകുളത്ത് ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സുഷമയെ ഉടന്‍ പ്രദേശവാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.