തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേന്ദ്രത്തിന്റെ അവകാശത്തിന്മേലുള്ള സംസ്ഥാനത്തിന്റെ കടന്നുകയറ്റമാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം. വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമുള്ളതാണ്. കേരളം നടത്തിയത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ സംസ്ഥാനം മറികടന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കിഫ്ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് നല്കിയ അനുമതി ചോദ്യം ചെയ്യപ്പെടാവുന്നതാണ്. കിഫ്ബിക്ക് സ്വന്തമായ വരുമാന ശ്രോതസില്ലെന്നും കടമെടുപ്പ് ബാധ്യതയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കിഫ്ബി കടമെടുപ്പ് ആകസ്മിക ബാധ്യതയാണെന്ന സര്‍ക്കാര്‍ നിലപാട് ആശ്ചര്യകരമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.