തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാലാണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്.
നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് ആരംഭിക്കുമ്പോള്‍ നഷ്ടമായിരിക്കുമെന്നും അതിനാല്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും സര്‍ക്കാര്‍ വിലയിരുത്തി. പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച് ഉത്തരവ് പുറത്തിറക്കും.
കര്‍ശന നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ജില്ലയ്ക്കുള്ളില്‍ മാത്രമായിരിക്കണം ബസ് സര്‍വീസ്. യാത്രക്കാരെ പരിമിതപ്പെടുത്തിയായിരിക്കും ബസ് യാത്ര അനുവദിക്കുകയെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.