Home-bannerKeralaNews
പത്തനംതിട്ടയില്‍ വീണ്ടും കടുവയെ കണ്ടു; മയക്കുവെടി വെക്കാനുള്ള ശ്രമം തുടരുന്നു
പത്തനംതിട്ട: കടുവയുടെ ആക്രമണത്തില്‍ ഇടുക്കി സ്വദേശി കൊല്ലപ്പെട്ടതിനു പിന്നാലെ പത്തനംതിട്ടയില്‍ വീണ്ടും കടുവയെ കണ്ടു. വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ പേഴുംപാറയിലാണ് കടുവയെ കണ്ടത്. വനംവകുപ്പ് മയക്കു വെടി വയ്ക്കാന്‍ ശ്രമം തുടരുകയാണ്.
അതേസമയം, റാന്നി വടശേരിക്കരയിലും കടുവയിറങ്ങിയിരുന്നു. റബര്‍ തോട്ടത്തിലെത്തിയ ടാപ്പിംഗ് തൊഴിലാളിയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട് ഭയന്നോടിയ ഇയാളാണ് നാട്ടുകാരെ വിവരം അറിയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News