കോട്ടയം: പാലാ ഉപ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാതിരുന്ന പി.ജെ ജോസഫിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ്. ജോസഫ് പാര്‍ട്ടി ഭരണഘടനയനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് സി.എഫ് തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പു വേളയില്‍ തര്‍ക്കമുണ്ടാക്കുന്നത് നല്ലതല്ല. കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ പ്രസിദ്ധീകരിച്ച ജോസഫിനെതിരായുള്ള വിവാദ ലേഖനം താന്‍ വായിച്ചിട്ടില്ലെന്നും സി എഫ് തോമസ് പറഞ്ഞു.
പി.ജെ ജോസഫ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വരണാധികാരിയുടെ തീരുമാനം. പാലായില്‍ മത്സരിക്കുന്നത് യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും പാര്‍ട്ടി ചിഹ്നം നല്‍കാനാകില്ലെന്നുമായിരുന്നു പി.ജെ ജോസഫിന്റെ നിലപാട്.