25.3 C
Kottayam
Saturday, May 18, 2024

രണ്ടുവയസില്‍ മൂക്കില്‍ കുടുങ്ങിയ ബട്ടണ്‍ പുറത്തെടുത്തത് 22ാം വയസില്‍,രണ്ട് പതിറ്റാണ്ടിനിടെ മൂക്കിന് സംഭവിച്ചത്

Must read

തിരുവനന്തപുരം: രണ്ട് വയസുള്ളപ്പോള്‍ മൂക്കിനുള്ളില്‍ കുടുങ്ങിയ പ്ലാസ്റ്റിക് ബട്ടണുമായി വലഞ്ഞ യുവതിക്ക് ഒടുവില്‍ ശസ്ത്രക്രിയയിലൂടെ രക്ഷ. കുട്ടിക്കാലം മുതല്‍ കുട്ടിക്ക് മൂക്കടപ്പും മൂക്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധവുമുണ്ടായിരുന്നു. വളരും തോറും ഈ ബുദ്ധിമുട്ട് വര്‍ധിച്ചു. ഒടുവില്‍ എസ്യുടി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ഇഎന്‍ടി വിദ?ഗ്ധ പരിശോധിക്കുകയും മൂക്കിനുള്ളില്‍ അസാധാരണ മാംസ വളര്‍ച്ചയും പഴുപ്പുകെട്ടലും കണ്ട് സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തു. മാംസ വളര്‍ച്ചയ്ക്കുള്ളില്‍ മറ്റെന്തോ വസ്തു ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് റെനോലിത്ത് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തപ്പോഴാണ് ബട്ടണ്‍ ആണെന് കണ്ടെത്തിയത്.

ബട്ടണ് ചുറ്റും മാംസം വളര്‍ന്ന് ശ്വസന പാത തടഞ്ഞതായിരുന്നു ശ്വാസ തടസത്തിന് കാരണം. പ്ലാസ്റ്റിക് ബട്ടണ്‍ പോലെയൊരു വസ്തു മൂക്കില്‍ പെട്ടുപോകുന്നതും വര്‍ഷങ്ങളോളം അവിടെത്തന്നെയിരുന്ന് ശ്വാസ തടസത്തിനും പഴുപ്പുകെട്ടി ദുര്‍ഗന്ധമുണ്ടാകുന്നതിനും കാരണമാകുന്നതും അപൂര്‍വമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week