Home-bannerNationalNewsRECENT POSTS
വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തൂടെ ബസ് കയറിയിറങ്ങി മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം
ഭുലന്തേശ്വര്‍: യു.പിയിലെ ഭുലന്തേശ്വറില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തൂടെ ബസ് കയറിയിറങ്ങി നാല് സ്ത്രീകളും മൂന്ന് കുട്ടികളുടുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തീര്‍ത്ഥയാത്രയ്ക്കിടെ വിശ്രമിക്കുന്നതിന് റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെയാണ് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി ശരീരത്തിലൂടെ കയറിയിറങ്ങിയത്.
പ്രാഥമിക റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹത്തറാസ് ഗ്രാമത്തില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. ഇവര്‍ നരോര ഘട്ടില്‍ നിന്നും ഗംഗാ സ്നാനം നടത്തിയ ശേഷം തിരികെ വരികയായിരുന്നു. അപകടത്തിന് ശേഷം ബസിന്റെ ഡ്രൈവറെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു. മൃതശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News