ഡ്രൈവറെയും സഹായിയെയും ഇറക്കിവിട്ട് 34 യാത്രക്കാരടങ്ങിയ ബസ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

ആഗ്ര : 34 യാത്രക്കാരടങ്ങിയ ബസ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ന്യൂ സതേണ്‍ ബൈപാസില്‍ നിന്നാണ് ചില അജ്ഞാതര്‍ ഒരു പാസഞ്ചര്‍ ബസ് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

അക്രമികള്‍ ഡ്രൈവറെയും ബസിന്റെ സഹായിയെയും ഇറങ്ങാന്‍ നിര്‍ബന്ധിക്കുകയും വാഹനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകുമ്പോള്‍ 34 യാത്രക്കാര്‍ ബസിനുള്ളിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് മധ്യപ്രദേശിലേക്ക് ബസ് പുറപ്പെട്ട ബസാണ് തട്ടിക്കൊണ്ടുപോയത്.

ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരാണെന്ന് പറഞ്ഞാണ് അജ്ഞാതര്‍ പണ്ടി നിര്‍ത്തിച്ചത്. സംഭവത്തില്‍ ആഗ്ര പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ മേല്‍നോട്ടത്തിനായി ആഗ്ര എസ്എസ്പി സ്ഥലത്തെത്തി. തട്ടിക്കൊണ്ടുപോയവര്‍ ശ്രീരാം ഫിനാന്‍സിലെ ആളുകളാണെന്ന് സീ ന്യൂസിനോട് സംസാരിച്ച എസ്എസ്പി പറഞ്ഞു. ബസ് എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News