KeralaNews

ആരോഗ്യവകുപ്പില്‍ പുതിയ 4000 തസ്തികകള്‍ സൃഷ്ടിക്കും

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ പുതിയ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റവതരണത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂപയാക്കും. 1500ല്‍ നിന്നാണ് 100 രൂപ വര്‍ധിപ്പിച്ച് 1600 രൂപ ആക്കിയത്. ഏപ്രില്‍ മുതല്‍ ഇവ ലഭ്യമായിത്തുടങ്ങും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 1000 കോടി രൂപ അനുവദിക്കും. 2021-22 ല്‍ 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇക്കാലയളവില്‍ എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. കുട്ടികള്‍ എഴുതിയ 12 കവിതകള്‍ ബജറ്റിലുണ്ടാവുമെന്ന് നേരത്തെ ധനമന്ത്രി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button