തിരുവനന്തപുരം: സംസ്ഥാനത്തെ വിശപ്പ് രഹിതമാക്കാന്‍ ബജറ്റില്‍ 20 കോടി രൂപ അനുവദിച്ചു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ തുറക്കും. ഇതിനായി ഭക്ഷ്യവകുപ്പ് പദ്ധതികള്‍ തയാറാക്കിയെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരിക്കും ഭക്ഷണ ശാലകള്‍ ആരംഭിക്കുക. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോകുന്ന രാജ്യത്തില്‍ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കിടപ്പുരോഗികള്‍ക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും. അതല്ലെങ്കില്‍ പരമാവധി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ഭക്ഷണ ശാലകള്‍ തുടങ്ങും. 10 ശതമാനം ഊണുകള്‍ സൗജന്യമായി സ്പോണ്‍സര്‍മാരെ ഉപയോഗിച്ച് നല്‍കണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തെരഞ്ഞെടുത്താല്‍ റേഷന്‍ വിലയ്ക്ക് സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കും. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രില്‍ മാസം മുതല്‍ പ്രഖ്യാപിക്കും. 2020-21 വര്‍ഷം ഈ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായമായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.