25.4 C
Kottayam
Friday, May 17, 2024

പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1500 കോടി; കിഫ്ബി വഴി 20,000 കോടിയുടെ പദ്ധതികള്‍

Must read

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി രൂപ അനുവദിച്ചു. 20985 ഡിസൈന്‍ റോഡുകളാണ് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 41 കിലോമീറ്ററില്‍ 10 ബൈപാസുകള്‍. 22 കിലോമീറ്ററില്‍ 20 ഫ്ളൈ ഓവറുകള്‍, 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍. കോവളം മുതല്‍ ബേക്കല്‍ വരെ തെക്കു വടക്ക് ജലപാതയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഗ്രാമീണ റോഡ് വികസനത്തിനായി ആയിരം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. അയ്യായിരം കിലോമീറ്റര്‍ റോഡുകളുടെ പണി പൂര്‍ത്തിയാക്കും.

ഇതുവരെ 675 പദ്ധതികളിലായി 35028 കോടി രൂപയുടെ പ്രോജക്ടുകള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്. 2020-21 കാലയളവില്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടിയുടെ ചിലവുകളാണ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയിലുടെ 13618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. 43 കിലോ കിലോമീറ്ററുകളില്‍ 10 ബൈപാസുകള്‍. പൊതമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1500 കോടി. 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍. രണ്ടര ലക്ഷം കുടിവെള്ള കണക്ഷന്‍. 4384 കോടിയുടെ കുടിവെള്ള പദ്ധതി. 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യൂതി ഇവയെല്ലാം കിഫ്ബി വഴിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week