28.2 C
Kottayam
Friday, June 5, 2026

വാറ്റ് കിട്ടുമോ? നെറ്റ്‌വര്‍ക്ക് തകരാര്‍ അറിയിക്കാന്‍ ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് വിളിച്ച വിദ്യാര്‍ത്ഥി ഫോണെടുത്തയാളുടെ ചോദ്യം കേട്ട് ഞെട്ടി; വിവാദം

Must read

നെല്ലിയാമ്പതി: നെറ്റ്‌വര്‍ക്ക് തകരാറിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് വിളിച്ച വിദ്യാര്‍ത്ഥിയോട് ഫോണെടുത്തയാളുടെ ചോദ്യം കേട്ട് വിദ്യാര്‍ത്ഥി ഞെട്ടി. വാറ്റ് കിട്ടുമോ എന്നായിരുന്നു ചോദ്യം. നെല്ലിയാമ്പതിയില്‍ നിന്ന് നെന്മാറ എക്‌സ്‌ചേഞ്ചിലേക്ക് വിളിച്ച ജംഷീര്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. മേലുദ്യോഗസ്ഥരോട് പരാതി പറഞ്ഞതോടെ വീട്ടിലെ നെറ്റ് വര്‍ക്ക് നഷ്ടപ്പെട്ടുവെന്നും ജംഷീറിന് പരാതിയുണ്ട്.

ഓപ്പണ്‍ ഡിഗ്രി വിദ്യാര്‍ത്ഥിയും നെല്ലിയാമ്പതി പുലയന്‍പാറ സ്വദേശിയുമായ ജംഷീര്‍ നെന്മാറ ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചിലേക്ക് ഫോണ്‍ വിളിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. മൂന്ന് ദിവസമായി നെറ്റ്‌വര്‍ക്കിലുണ്ടായ തകരാര്‍ ബോധ്യപ്പെടുത്താനായിരുന്നു വിളിച്ചത്.

ഫോണെടുത്തത് സെക്യൂരിറ്റി ജീവനക്കാരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍. നെറ്റ് വര്‍ക്ക് തകരാര്‍ പരിഹരിക്കണമെന്ന ആവശ്യത്തിന് മറു ചോദ്യം നെല്ലിയാമ്പതിയില്‍ വാറ്റുകിട്ടുമോയെന്നായിരുന്നു. മന്ത്രിമാരൊക്കെ മരിച്ചാല്‍ മാത്രമേ ബിഎസ്എന്‍എല്‍ നന്നാവൂ എന്നും മറുപടി ലഭിച്ചു.

വിഷയം എക്‌സ്‌ചേഞ്ച് ഓഫീസറെയടക്കം ബോധ്യപ്പെടുത്തിയപ്പോള്‍ മുതല്‍ തന്റെ വീട്ടില്‍ മാത്രം നെറ്റ് വര്‍ക്കില്ലെന്ന് ജംഷീര്‍ പറയുന്നു. ജംഷീറിന്റെ മാതാവ് നസീമ അംഗണ്‍വാടി അധ്യാപികയാണ്. ഓണ്‍ലൈന്‍ വഴിയാണ് അംഗണ്‍വാടിയുമായി ബന്ധപ്പെട്ട പലയോഗങ്ങളും നടക്കുന്നത്.

- Advertisement -

ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു ജംഷീര്‍ ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചില്‍ ബന്ധപ്പെട്ടത്. നെല്ലിയാമ്പതിയില്‍ ബിഎസ്എന്‍എല്‍ സേവനം കൃത്യമായി ലഭിക്കാത്തിനെതിരെ വ്യാപകമായ പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week