13 വയസ്സുകാരിയെ 27000 രൂപയ്ക്ക് വിറ്റു,സെക്‌സ് റാക്കറ്റിന് കൈമാറിയത് സ്വന്തം സഹോദരനും ഭാര്യയും

വിജയവാഡ : 27,000 രൂപയ്ക്ക് സഹോദരന്‍ സെക്സ് റാക്കറ്റിന് കൈമാറിയ 13 വയസ്സുകാരിയെ പോലീസ് മോചിപ്പിച്ചു . ആന്ധ്രപ്രദേശിലെ സിങ്കരായകോണ്ടയിലെ ഒരു വീട്ടില്‍നിന്നാണ് പോലീസ് സംഘം പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തിയത് . സെക്സ് റാക്കറ്റ് നടത്തിപ്പുകാരനായ വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. 27,000 രൂപയാണ് പെണ്‍കുട്ടിയെ കൈമാറിയതിന് സെക്സ് റാക്കറ്റ് നടത്തിപ്പുകാരന്‍ സഹോദരന് നല്‍കിയതെന്ന് പോലീസ് പറഞ്ഞു .

പെണ്‍കുട്ടിയുടെ സഹോദരനും ഭാര്യയുമാണ് 13 വയസ്സുകാരിയെ 27,000 രൂപയ്ക്ക് വിറ്റതെന്നു പോലീസ് പറഞ്ഞു. മാതാപിതാക്കള്‍ തമ്മില്‍ കലഹത്തിലായിരുന്നതിനാല്‍ പിതാവിന്റെ ആദ്യ ബന്ധത്തിലുള്ള സഹോദരനൊപ്പം നെല്ലൂരിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത് . ജൂലായ് 12-ന് സഹോദരനും ഭാര്യയും പെണ്‍കുട്ടിയെ സിങ്കരായകോണ്ടയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി . ഇവിടെ എത്തിയതിന് ശേഷമാണ് താന്‍ കെണിയില്‍പ്പെട്ടത് പെണ്‍കുട്ടിക്ക് മനസിലായത് .

തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100-ല്‍ വിളിച്ച്‌ പെണ്‍കുട്ടി സഹായം തേടുകയായിരുന്നു.ഫോണ്‍കോള്‍ ലഭിച്ചതിന് പിന്നാലെ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തി പെണ്‍കുട്ടിയെ താമസിപ്പിച്ച വീട്ടില്‍നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.അതേസമയം, കുട്ടിയുടെ സഹോദരനെയും ഭാര്യയെയും ഇതുവരെ പിടികൂടിയിട്ടില്ല .ഉടന്‍ അവരെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് അറിയിച്ചത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News