HealthNews

പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 12 ദിവസം പ്രായമായ കുഞ്ഞും,

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 49 പേരില്‍ 12 ദിവസം പ്രായമുള്ള കുഞ്ഞും. കുമ്പഴ ലാര്‍ജ് ക്ലസ്റ്ററില്‍ രോഗ ബാധിതനായ ആളുടെ കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 32 പേര്‍ക്കും സര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
8 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. സമ്പര്‍ക്കരോഗബാധയില്‍ രണ്ട് ഡോക്ടര്‍മാര്‍ അടക്കം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നുണ്ട്.

വിദേശത്തുനിന്ന് വന്നവര്‍

1) സൗദിയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 30 വയസുകാരന്‍.
2) ദുബായില്‍ നിന്നും എത്തിയ കോയിപ്രം, പൂവത്തൂര്‍ സ്വദേശിയായ 22 വയസുകാരന്‍.
3) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 48 വയസുകാരി.
4) ബഹ്‌റനില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 44 വയസുകാരന്‍.
5) ദുബായില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശിയായ 66 വയസുകാരന്‍.
6) ഒമാനില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 48 വയസുകാരന്‍.
7) റഷ്യയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 19 വയസുകാരന്‍.
8) ദൂബായില്‍ നിന്നും എത്തിയ പയ്യനല്ലൂര്‍ സ്വദേശിനിയായ 43 വയസുകാരന്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
9) ഹൈദരാബാദില്‍ നിന്നും എത്തിയ കോഴിമല സ്വദേശിയായ 41 വയസുകാരന്‍.
10) ഡല്‍ഹിയില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിയായ 49 വയസുകാരന്‍.
11) ബാംഗ്ലൂരില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിയായ 26 വയസുകാരന്‍.
12) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഇടശേരിമല സ്വദേശിയായ 28 വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
13) കടമ്മനിട്ട സ്വദേശിയായ 64 വയസുകാരന്‍. കടമ്മനിട്ടയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
14) കാഞ്ഞീറ്റുകര സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയായ 34 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
15) നാരങ്ങാനം സ്വദേശിനിയായ 36 വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
16) നാരങ്ങാനം സ്വദേശിനിയായ 18 വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
17) നാരങ്ങാനം സ്വദേശിനിയായ 57 വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
18) നാരങ്ങാനം സ്വദേശിയായ 60 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
19) അയിരൂര്‍ സ്വദേശിയായ 34 വയസുകാരന്‍. അയിരൂരില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
20) കാഞ്ഞീറ്റുകര സ്വദേശിനിയായ ഏഴു വയസുകാരി. അയിരൂരില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
21) കാഞ്ഞീറ്റുകര, അയിരൂര്‍ സ്വദേശിനിയായ 28 വയസുകാരി. അയിരൂരില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
22) നാരങ്ങാനം സ്വദേശിയായ ആറു വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
23) കുമ്മണ്ണൂര്‍ സ്വദേശിയായ 55 വയസുകാരന്‍. മത്സ്യ വ്യാപാരിയാണ്. കുമ്മണ്ണൂരില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
24) നാരങ്ങാനം സ്വദേശിയായ 38 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
25) കുമ്പഴ സ്വദേശിനിയായ 12 ദിവസം പ്രായമുളള പെണ്‍കുഞ്ഞ്. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ മകളാണ്.
26) വായ്പ്പൂര്‍ സ്വദേശിനിയായ 21 വയസുകാരി. വായ്പ്പൂരില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സഹോദരിയാണ്.
27) കുന്നന്താനം സ്വദേശിനിയായ 50 വയസുകാരി. കുന്നന്താനത്ത് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.
28) കുന്നന്താനം സ്വദേശിയായ 24 വയസുകാരന്‍. കുന്നന്താനത്ത് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.
29) കുന്നന്താനം സ്വദേശിനിയായ 20 വയസുകാരി. കുന്നന്താനത്ത് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.
30) നാരങ്ങാനം സ്വദേശിനിയായ 34 വയസുകാരി. പോസ്റ്റ് വുമണായി ജോലി ചെയ്യുന്നു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
31) ചായലോട് സ്വദേശിനിയായ 26 വയസുകാരി. ഗര്‍ഭിണിയാണ്. അടൂരില്‍ രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
32) ചായലോട് സ്വദേശിനിയായ 51 വയസുകാരി. അടൂരില്‍ രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
33) തുവയൂര്‍ സൗത്ത് സ്വദേശിയായ 27 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
34) വടശേരിക്കര സ്വദേശിയായ 26 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
35) കോന്നി, എലിയറയ്ക്കല്‍ സ്വദേശിനിയായ 19 വയസുകാരി. കോന്നിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.
36) കോന്നി, എലിയറയ്ക്കല്‍ സ്വദേശിനിയായ 59 വയസുകാരി. തൊഴിലുറപ്പ് പദ്ധതി അംഗമാണ്. കോന്നിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.
37) കുലശേഖരപതി സ്വദേശിയായ രണ്ടു വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
38) കുലശേഖരപതി സ്വദേശിനിയായ 56 വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
39) കുലശേഖരപതി സ്വദേശിയായ 20 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
40) കുലശേഖരപതി സ്വദേശിയായ 24 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
41) ചാത്തങ്കേരി സ്വദേശിനിയായ 29 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
42) ഇരവിപേരൂര്‍ സ്വദേശിയായ 64 വയസുകാരന്‍. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
43) പുതുശേരി സ്വദേശിയായ 15 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
44) ചെറുകോല്‍ സ്വദേശിയായ 54 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
45) കടമ്മനിട്ട സ്വദേശിനിയായ 26 വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
46) അരുവാപ്പുലം സ്വദേശിയായ 38 വയസുകാരന്‍. അരുവാപ്പുലത്ത് മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ കുടുംബാംഗമാണ്.
47) അരുവാപ്പുലം സ്വദേശിനിയായ 35 വയസുകാരി. അരുവാപ്പുലത്ത് മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ കുടുംബാംഗമാണ്.
48) അരുവാപ്പുലം സ്വദേശിയായ ഒന്‍പതു വയസുകാരന്‍. അരുവാപ്പുലത്ത് മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ കുടുംബാംഗമാണ്.
49) അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ 36 വയസുകാരി. അടൂരില്‍ രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

ജില്ലയില്‍ ഇതുവരെ ആകെ 930 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 303 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 23 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 433 ആണ്. പത്തനംതിട്ട ജില്ലക്കാരായ 496 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 488 പേര്‍ ജില്ലയിലും, എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 175 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 112 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 91 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 36 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 32 പേരും, മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 21 പേരും, ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 481 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 51 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 2938 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1107 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1869 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 109 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 112 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 5914 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 519 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 23097 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 93 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 19270 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 2206 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

4 സംസ്ഥാനത്ത് 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് മൂലം ഒരു മരണം കൂടി ഇന്നുണ്ടായി. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker