പതിനാറുകാരിയായ സഹോദരിയെ 17കാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

വെല്ലൂര്‍: പതിനാറുകാരിയായ സഹോദരിയെ പലതവണ ബലാത്സംഗം ചെയ്തത് ഗര്‍ഭിണിയാക്കിയ 17 കാരന്‍ അറസ്റ്റില്‍. എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ വെല്ലൂര്‍ ശിശുക്ഷേമ സമിതിക്ക് കൈമാറി.
പെരുമാമുഗയ്ക്കടുത്തുള്ള ഗ്രാമത്തിലെ കൂലിത്തൊഴിലാളികളുടെ മൂത്ത മകനാണ് പ്രതി. രണ്ട് വര്‍ഷം മുമ്പ് പത്താം ക്ലാസ് പഠനം അവസാനിപ്പിച്ച് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ വളരെ മോശമായ ജോലികള്‍ ചെയ്യുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പണം കിട്ടാന്‍ തുടങ്ങിയതോടെ ഇയാള്‍ സമീപകാലത്ത് മദ്യത്തിന് അടിമയായി.

കുടുംബത്തിലെ ദാരിദ്ര്യാവസ്ഥ കാരണം വിദ്യാഭ്യാസം നിര്‍ത്താന്‍ നിര്‍ബന്ധിതയായ പെണ്‍കുട്ടി പാചകത്തിലും മറ്റ് വീട്ടുജോലികളിലും അമ്മയെ സഹായിച്ചു വരികയായിരുന്നു. എട്ട് മാസം മുമ്പ് സഹോദരി വീട്ടില്‍ തനിച്ചായിരിക്കുകയായിരിന്നു സമയത്താണ് ലൈംഗിക പീഡനം ആരംഭിച്ചത്. മാതാപിതാക്കളോട് ഇക്കാര്യം വെളിപ്പെടുത്തിയാല്‍ പ്രതി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് മാസമുറ തെറ്റിയതിനെ തുടര്‍ന്ന് സംശയം തോന്നിയ അമ്മ ഒരു സ്വകാര്യ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് അവര്‍ ബുധനാഴ്ച വൈകീട്ട് വെല്ലൂര്‍ ഓള്‍-വുമണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ സുധ ലൈംഗിക പീഡനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിലെ ആറാം വകുപ്പ് പ്രകാരം കേസെടുക്കുകയും പ്രതിയെ ചെംഗല്‍പേട്ടിലെ ആണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ പ്രത്യേക ഭവനത്തിലേക്ക് അയക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News