29.3 C
Kottayam
Monday, June 8, 2026

തകര്‍ന്ന ദാമ്പത്യം,മനസുതുറന്ന് സാമന്ത

Must read

ഹൈദരാബാദ്: നാഗ ചൈതന്യയുമായുള്ള നടി സാമന്തയുടെ വിവാഹ മോചനം ഏറെ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. നാഗ ചൈതന്യയുമായി അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഒക്‌ടോബർ 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. എന്നാല്‍ ആ വേര്‍പിരിയല്‍ തനിക്ക് ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോള്‍ വിശദീകരിക്കുകയാണ് സാമന്ത.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്നേഹം സംബന്ധിച്ചും. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ് തുറന്നത്. “സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിന് ഒരു പുരുഷന്‍ സ്ത്രീയെ സ്നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എനിക്ക് തിരിച്ചു നല്‍കാന്‍ ഏറെ സ്നേഹമുണ്ട്. ഞാന്‍ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല” -സ്നേഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് സാമന്ത പ്രതികരിച്ചു.

അടുത്തിടെ സാമന്ത ഡേറ്റിംഗ് സംബന്ധിച്ച ചോദ്യത്തിന് ട്വിറ്ററില്‍ നല്‍കിയ മറുപടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ആരാധകന്‍ സാമന്ത ആരോടെങ്കിലുമൊത്ത് ഡേറ്റിംഗ് നടത്തണം എന്നാണ് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ അതിന് മറുപടിയായി ലൌ ചിഹ്നത്തോടെ “നിങ്ങളെപ്പോലെ (ആരാധകരെ) ആരാണ് എന്നെ സ്നേഹിക്കുക” എന്നാണ് സാമന്ത മറുപടി നല്‍കിയത്.

വിവാഹമോചനത്തിന് ശേഷവും സിനിമകളില്‍ സജീവമായിരുന്ന സാമന്ത പക്ഷേ കഴിഞ്ഞ ഒക്ടോബറോടെ താൻ ആരോഗ്യപരമായ ചില വെല്ലുവിളികള്‍ നേരിടുന്നതായി താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പേശികളെ ബാധിക്കുന്ന ‘മയോസൈറ്റിസ്’ എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്നും സാമന്ത അറിയിച്ചിരുന്നു.

- Advertisement -

തുടര്‍ന്ന് പലപ്പോഴും ചികിത്സയെ കുറിച്ചും ആരോഗ്യകാര്യങ്ങളെ കുറിച്ചുമെല്ലാം സാമന്ത വെളിപ്പെടുത്തി. ഇതിനിടെ താരത്തിന് കടുത്ത വിഷാദമാണെന്ന് വരെ റിപ്പോര്‍ട്ടുകള്‍ വന്നു. ഒരു ഘട്ടത്തില്‍ താരം പരസ്യമായി പൊട്ടിക്കരയുക വരെ ചെയ്തു. 

- Advertisement -

ഏത് ഘട്ടത്തിലും ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തിന് പിന്തുണയായി തന്നെ നിന്നു. പക്ഷേ ചിലരെങ്കിലും സാമന്തയെ മാനസികമായി തകര്‍ക്കാനും, ആത്മവിശ്വാസം കെടുത്താനും ശ്രമിച്ചുകൊണ്ടിരുന്നു. അസുഖം വന്നതോടെ സാമന്തയുടെ സൗന്ദര്യം പോയി എന്ന് സോഷ്യല്‍ മീഡിയയിലൂടെ കമന്‍റ് ചെയ്ത ഒരാള്‍ക്ക് താരം തന്നെ ചുട്ട മറുപടി നല്‍കിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

Popular this week