25.7 C
Kottayam
Monday, June 8, 2026

മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വർണമാല മോഷ്ടിച്ചു; ചെറുമകന്‍ അറസ്റ്റില്‍

Must read

ആലപ്പുഴ: മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ച ചെറുമകൻ അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ വീട്ടിലെ ഹാളിൽ കിടന്ന പള്ളിപ്പാട് തെക്കേക്കര കാവലാശേരി വീട്ടിൽ പൊന്നമ്മയുടെ കഴുത്തിൽ കിടന്ന മുക്കാൽ പവൻ മാലയും കാൽ പവൻ തൂക്കം വരുന്ന ലോക്കറ്റും ഉൾപ്പെടുന്ന സ്വർണമാലയാണ് മോഷ്ടിച്ചത്.

മാല കാണാതായതോടെ പൊന്നമ്മ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് വീട്ടിൽ തന്നെ താമസിക്കുന്ന പൊന്നമ്മയുടെ കൊച്ചുമകനായ പള്ളിപ്പാട് തെക്കേക്കര ശ്രുതി ഭവനത്തിൽ സുധീഷ് (26) പിടിയിലായത്.

അമ്മൂമ്മ രാത്രി ഉറങ്ങുമ്പോൾ കഴുത്തിലെ സ്വര്‍ണ മാലയോട് സാമ്യമുള്ള മുക്കുമാല കൊണ്ടിടുകയും പൊന്നമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല എടുക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. സുധീഷിനെ പള്ളിപ്പാട് ഭാഗത്തുനിന്ന് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു.

- Advertisement -

- Advertisement -

ഇയാള്‍ ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഹരിപ്പാട് ഐഎസ്എച്ച് ഒ ശ്യാംകുമാർവി എസ്, എസ് ഐ ശ്രീകുമാർ, എസ് ഐ ഷൈജ, എസ് ഐ സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

Popular this week